പത്തനംതിട്ട കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ഇളകൊള്ളൂർ ബ്ലോക്ക് പടിക്ക് സമീപം താമസിക്കുന്ന അനന്ദു (23) ആണ് മരണപ്പെട്ടത്. കുമ്പഴയിൽ നിന്നും കോന്നി ഭാഗത്തേക്ക് പോയ യുവാവ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണ്ണമായി തകർന്നു. യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനന്ദുവിനെ 20 മിനിറ്റോളം കഴിഞ്ഞ ശേഷമാണ് കാറിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
Youth dies as bike rams into lorry in Kumbhazha, Pathanamthitta


