പത്തനംതിട്ട ജില്ലാ പോലീസിന് ലഭിച്ച എ.സി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി നിർവഹിച്ചു.

പത്തനംതിട്ട ജില്ലാ പോലീസിന് ലഭിച്ച എ.സി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി നിർവഹിച്ചു.
Oct 22, 2026 11:58 AM | By Editor

പത്തനംതിട്ട : കേരള പോലീസ് സേനയുടെ പ്രവർത്തനക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 164 പുതിയ വാഹനങ്ങൾ കൂടി സേനയ്ക്ക് അനുവദിച്ചു. ഒക്ടോബർ 14-ന് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചിരുന്നു.

ഇതിന്റെ ഭാഗമായി 24 സീറ്റുകൾ ഉള്ള എ.സി. ബസ് ഉൾപ്പെടെ ആറ് വാഹനങ്ങൾ പത്തനംതിട്ട ജില്ലക്കും ലഭിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് ഡ്യൂട്ടിക്കായി പോകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സുഖപ്രദമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ പോലീസ് ഉദ്യോഗസ്ഥർക്ക് എ. സി. ബസ് ലഭ്യമാക്കിയിട്ടുള്ളത് എന്ന് ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS പറഞ്ഞു.

കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഘട്ടംഘട്ടമായി മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വാഹനങ്ങൾ വാങ്ങിയത്.

ക്രമസമാധാന പാലനം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായുള്ള പ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, തീവ്രവാദവിരുദ്ധ നടപടികൾ മുതലായ പോലീസിന്റെ സുപ്രധാന ചുമതലകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പോലീസ് സേനയുടെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പുതിയ വാഹനങ്ങൾ സഹായകമാകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ചടങ്ങിൽ അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ആർ ജയരാജ് , കോന്നി ASP നിമിഷി ത്രിപാഠി IPS, DHQ അസിസ്റ്റന്റ് കമാണ്ടന്റ് സന്തോഷ് കുമാർ PP, റിസർവ് ഇൻസ്പെക്ടർ ബിജുലാൽ , MTO പ്രദീപ്‌ കുമാർ എന്നിവരും സന്നിഹിതരായിരുന്നു

pathanamthitta

Related Stories
ശബരിമല ഓൺലൈൻ റൂം ബുക്കിങ്ങിൽ വൻ മാറ്റം; ദർശനം ബുക്ക് ചെയ്തവർക്ക് മാത്രം മുറി.

Oct 20, 2026 11:06 AM

ശബരിമല ഓൺലൈൻ റൂം ബുക്കിങ്ങിൽ വൻ മാറ്റം; ദർശനം ബുക്ക് ചെയ്തവർക്ക് മാത്രം മുറി.

ശബരിമല ഓൺലൈൻ റൂം ബുക്കിങ്ങിൽ വൻ മാറ്റം; ദർശനം ബുക്ക് ചെയ്തവർക്ക് മാത്രം...

Read More >>
 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക; കോന്നിയിൽ പ്രതിഷേധ ധർണ്ണയുമായി വിമൻ ഇന്ത്യ മൂവ്മെന്റ്

Oct 20, 2026 10:32 AM

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക; കോന്നിയിൽ പ്രതിഷേധ ധർണ്ണയുമായി വിമൻ ഇന്ത്യ മൂവ്മെന്റ്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക; കോന്നിയിൽ പ്രതിഷേധ ധർണ്ണയുമായി വിമൻ ഇന്ത്യ...

Read More >>
അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ നടന്നു

Oct 17, 2026 07:48 PM

അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ നടന്നു

അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ...

Read More >>
108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ എത്തിച്ചേർന്നു

Oct 17, 2026 02:31 PM

108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ എത്തിച്ചേർന്നു

108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ...

Read More >>
 പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ ഉറപ്പ്

Oct 17, 2026 12:50 PM

പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ ഉറപ്പ്

പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ...

Read More >>
പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും പിഴയും

Oct 17, 2026 10:40 AM

പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും പിഴയും

പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും...

Read More >>
Top Stories