ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ തകരാർ; തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കിന് തുടക്കമിട്ട് മുത്തൂർ

ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ  തകരാർ; തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കിന് തുടക്കമിട്ട് മുത്തൂർ
Sep 9, 2026 11:01 AM | By Editor

ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ തകരാർ; തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കിന് തുടക്കമിട്ട് മുത്തൂർ

തിരുവല്ല : നഗരത്തിലെ ഗതാഗതക്കുരുക്കിന് തുടക്കമിട്ട് മുത്തൂർ. ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ താളപ്പിഴയാണ് മുത്തൂരിൽ വാഹനങ്ങളെ കുരുക്കുന്നത്. ഒരാഴ്ചയായി തുടരുന്ന പ്രശ്നം ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. കുറ്റപ്പുഴ റോഡിൽനിന്ന് വരുമ്പോഴുള്ള സിഗ്നൽ ലൈറ്റിലെ പ്രശ്‌നമാണ് തുടരുന്നത്. കുറ്റപ്പുഴ റോഡിലും ചുമത്ര റോഡിലും രണ്ട് ഹോംഗാർഡുമാരെ അധികമായിട്ടാണ് ഇപ്പോൾ ഗതാഗതം നിയന്ത്രിക്കുന്നത്.

എം.സി.റോഡിലേക്ക് മൂന്ന് റോഡുകൾ സന്ധിക്കുന്ന ഭാഗമാണ് മുത്തൂർ. 50 മീറ്ററിനുള്ളിൽ മൂന്ന് റോഡ് സന്ധിക്കുന്നതിനാൽ മൂന്ന് കവലയായി ഇവിടം രൂപപ്പെട്ടു. ലൈറ്റുവെച്ചുളള നിയന്ത്രണം കുറ്റപ്പുഴ റോഡിൽ ആദ്യം ഇല്ലായിരുന്നു. പിന്നീട് ഇവിടെയും ലൈറ്റുകൾ വെച്ചു. സിഗ്നൽ കാണാതെ ഇരുചക്രവാഹനങ്ങളും മറ്റും കുത്തിക്കയറ്റി എം.സി. റോഡിലേക്ക് എത്തുന്നുണ്ട്.

കെൽട്രോൺ അധികൃതർ കഴിഞ്ഞദിവസമെത്തി എം.സി.റോഡിലെ ലൈറ്റുകളുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. കുറ്റപ്പുഴ റോഡിലെ ചുവപ്പ് തെളിയുന്ന ലൈറ്റുകൾ പൂർണമായി തകരാറിലാണെന്നാണ് കെൽട്രോൺ അധികൃതർ ട്രാഫിക് പോലീസിൽ അറിയിച്ചത്. സിസ്റ്റം പൂർണമായി മാറണം. എന്ന് മാറ്റിവെയ്ക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.

എം.സി.റോഡിൽ രാമൻചിറ മുതൽ പെരുന്തുരുത്തി വരെയുള്ള ഭാഗത്ത് നിലവിൽ ഗതാഗതത്തിരക്ക് രൂക്ഷമാണ്. ഇതിനുപുറമേ മുത്തൂരിൽ സിഗ്‌നൽ തകരാർകൂടി വന്നതോടെ ഈ മേഖലയിൽ യാത്രാക്ലേശം വർധിച്ചു. രാവിലെയും വൈകീട്ടും തിരക്ക് കൂടുന്ന സമയങ്ങളിൽ വാഹനങ്ങൾ ഏറെനേരം കാത്തുകിടക്കേണ്ട അവസ്ഥയുണ്ട്.

Traffic signal lights malfunction; Muthoor triggers traffic congestion in Thiruvalla town

Related Stories
കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

Sep 8, 2026 03:32 PM

കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക്...

Read More >>
അടൂർ ജനറൽ ആശുപത്രിയിൽ ഇ.എൻ.ടി. ഡോക്ടറില്ല;കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസമായി

Sep 8, 2026 03:10 PM

അടൂർ ജനറൽ ആശുപത്രിയിൽ ഇ.എൻ.ടി. ഡോക്ടറില്ല;കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസമായി

അടൂർ ജനറൽ ആശുപത്രിയിൽ ഇ.എൻ.ടി. ഡോക്ടറില്ല;കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസമായി...

Read More >>
പത്തനംതിട്ട കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

Sep 8, 2026 02:16 PM

പത്തനംതിട്ട കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

പത്തനംതിട്ട കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ്...

Read More >>
ഈ കൊല്ലത്തെ ആറന്മുള വള്ളസദ്യ ബുക്കിങ് 10ന് അവസാനിപ്പിക്കും

Sep 8, 2026 11:10 AM

ഈ കൊല്ലത്തെ ആറന്മുള വള്ളസദ്യ ബുക്കിങ് 10ന് അവസാനിപ്പിക്കും

ഈ കൊല്ലത്തെ ആറന്മുള വള്ളസദ്യ ബുക്കിങ് 10ന്...

Read More >>
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദ്വാരപാലക ശില്പപാളികള്‍ ഇളക്കിമാറ്റിയിട്ട് ഒരു വര്‍ഷം; ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചില്ല

Sep 7, 2026 03:59 PM

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദ്വാരപാലക ശില്പപാളികള്‍ ഇളക്കിമാറ്റിയിട്ട് ഒരു വര്‍ഷം; ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചില്ല

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദ്വാരപാലക ശില്പപാളികള്‍ ഇളക്കിമാറ്റിയിട്ട് ഒരു വര്‍ഷം; ഇതുവരെയും കുറ്റപത്രം...

Read More >>
ശുചിമുറി  മാലിന്യം തള്ളുന്നത് പതിവാകുന്നു ;ജനങ്ങൾ ദുരിതത്തിൽ

Sep 7, 2026 10:53 AM

ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു ;ജനങ്ങൾ ദുരിതത്തിൽ

ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു ;ജനങ്ങൾ ദുരിതത്തിൽ ...

Read More >>
Top Stories