പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ പടരുന്നു; 10 ദിവസത്തിനിടയിൽ 25 പേർക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ പടരുന്നു; 10 ദിവസത്തിനിടയിൽ 25 പേർക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശം
Oct 5, 2026 03:18 PM | By Editor


പത്തനംതിട്ട ജില്ലയിൽ പകർച്ചപ്പനികൾ വീണ്ടും ആശങ്കയാകുന്നു. ജില്ലയിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ 10 ദിവസത്തിനിടയിൽ മാത്രം 25 പേർക്കാണ് ജില്ലയിൽ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ നൂറുകണക്കിന് ആളുകളാണ് ദിവസേന വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്.

മഴ വീണ്ടും സജീവമായതോടെ പത്തനംതിട്ടയിൽ പകർച്ചവ്യാധി ഭീതി ശക്തമാവുകയാണ്. ഇൻഫ്ലുവൻസയ്ക്ക് പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും ജില്ലയിൽ പടർന്നുപിടിക്കുന്നുണ്ട്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 17 പേർക്ക് ഡെങ്കിപ്പനിയും 3 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു കഴിഞ്ഞു. നിലവിൽ വ്യാപകമാകുന്ന വൈറൽ പനി കടുത്ത ശ്വാസകോശ അണുബാധയ്ക്കും ന്യുമോണിയയ്ക്കും കാരണമാകുന്നതായാണ് ആരോഗ്യവിദഗ്ധർ നൽകുന്ന

മുന്നറിയിപ്പ്.

വൈറസ് ബാധ മൂലമുണ്ടാകുന്ന എച്ച്1എൻ1 ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ വിഭാഗത്തിലെ രോഗങ്ങളാണ് നിലവിൽ കൂടുതൽ അപകടം വിതയ്ക്കുന്നത്. ശ്വാസകോശത്തിലെ കടുത്ത അണുബാധ, നീണ്ടുനിൽക്കുന്ന ചുമ തുടങ്ങിയ ലക്ഷണങ്ങളാണ് രോഗബാധിതരിൽ പ്രകടമാകുന്നത്. പ്രായമായവരിലും മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലും രോഗാവസ്ഥ കൂടുതൽ തീവ്രമാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.


വേണം കരുതൽ

∙ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക. രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക.

∙ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ ഇടയ്ക്കിടെ കഴുകുക.

∙ പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ഉള്ളവർ ചികിത്സ തേടുക.

∙ ചെറുചൂടുവെള്ളം ധാരാളമായി കുടിക്കണം

∙ ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിക്കണം.

∙ ഊർജം വീണ്ടെടുക്കുന്നതിനു മതിയായ ഉറക്കവും പരമാവധി വിശ്രമവും വേണം.

∙ രോഗി സ്പർശിക്കുന്ന ഇടങ്ങൾ അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുക.

∙ വായ, മൂക്ക്, കണ്ണുകൾ എന്നിവയിൽ കൈകൾ കഴുകാതെ തൊടുന്നത് ഒഴിവാക്കുക

∙ ലഘുവ്യായാമങ്ങളിലൂടെ പ്രതിരോധശേഷി വർധിപ്പിക്കുക.


ഇൻഫ്ലുവൻസ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പുണ്ടെങ്കിലും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല. സ്വകാര്യ ആശുപത്രികളിൽ ഉയർന്ന വില ഈടാക്കുന്നെന്നാണു പരാതി. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങളിൽപെടുന്നവർക്കെങ്കിലും സർക്കാർ ഈ പ്രതിരോധ മരുന്ന് സൗജന്യമായി നൽകാൻ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.

ജാഗ്രതവേണം

ഇൻഫ്ലുവൻസ വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രതവേണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന ഈ പകർച്ചവ്യാധി മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്നു. ഉയർന്ന പനി, കടുത്ത ക്ഷീണം, തൊണ്ടവേദന, ചുമ, ശരീരവേദന, ശ്വാസതടസ്സം തുടങ്ങിയവയാണു ലക്ഷണങ്ങൾ. ചിലരിൽ പെട്ടെന്നുള്ള നെഞ്ചെരിച്ചിലും തലകറക്കവും കാണുന്നു. രോഗബാധിതരിൽനിന്നു ശ്വസനം, തുമ്മൽ, ചുമ എന്നിവയിലൂടെ വേഗം പകരും. പനി പിടിപെട്ടാൽ 5–7 ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുമെങ്കിലും ക്ഷീണവും ചുമയും നീണ്ടുനിൽക്കും. രോഗപ്രതിരോധശേഷി കുറവായതിനാൽ പ്രായമായവർക്ക് ഇൻഫ്ലുവൻസ വരാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ ആരംഭിച്ച് ആദ്യ 48 മണിക്കൂറിനുള്ളിൽ മരുന്നുകൾ കഴിച്ചാൽ സങ്കീർണതകൾ കുറയ്ക്കാം. തേടണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

PATHANAMTHITTA

Related Stories
ലൈഫ് ലൈൻ ആശുപത്രിയുടെ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’ ബ്ലെസ്സി ഉദ്ഘാടനം ചെയ്തു

Oct 5, 2026 10:19 AM

ലൈഫ് ലൈൻ ആശുപത്രിയുടെ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’ ബ്ലെസ്സി ഉദ്ഘാടനം ചെയ്തു

ലൈഫ് ലൈൻ ആശുപത്രിയുടെ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’ ബ്ലെസ്സി ഉദ്ഘാടനം...

Read More >>
റാന്നിയില്‍ പിക് അപ് വാന്‍ ഇടിച്ച് വാഹനങ്ങളും ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു

Oct 3, 2026 04:00 PM

റാന്നിയില്‍ പിക് അപ് വാന്‍ ഇടിച്ച് വാഹനങ്ങളും ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു

റാന്നിയില്‍ പിക് അപ് വാന്‍ ഇടിച്ച് വാഹനങ്ങളും ഇലക്ട്രിക് പോസ്റ്റും...

Read More >>
സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിക്ക്  നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ അറസ്റ്റിൽ

Oct 3, 2026 12:06 PM

സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിക്ക് നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ അറസ്റ്റിൽ

സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിക്ക് നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ...

Read More >>
നിയമംലംഘിച്ച് വീണ്ടും പ്രവർത്തിച്ച വ്യാപാരമേളയ്ക്കെതിരേ വ്യാപാരികളുടെ പ്രതിഷേധം; വ്യാപാരമേള നിർത്തിവെച്ചു

Oct 3, 2026 11:41 AM

നിയമംലംഘിച്ച് വീണ്ടും പ്രവർത്തിച്ച വ്യാപാരമേളയ്ക്കെതിരേ വ്യാപാരികളുടെ പ്രതിഷേധം; വ്യാപാരമേള നിർത്തിവെച്ചു

നിയമംലംഘിച്ച് വീണ്ടും പ്രവർത്തിച്ച വ്യാപാരമേളയ്ക്കെതിരേ വ്യാപാരികളുടെ പ്രതിഷേധം; വ്യാപാരമേള...

Read More >>
നിങ്ങൾ സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കാറുണ്ടോ? 'ഓപ്പറേഷൻ തെളിമ' പുറത്തുവിടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ!

Oct 3, 2026 10:46 AM

നിങ്ങൾ സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കാറുണ്ടോ? 'ഓപ്പറേഷൻ തെളിമ' പുറത്തുവിടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ!

നിങ്ങൾ സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കാറുണ്ടോ? 'ഓപ്പറേഷൻ തെളിമ' പുറത്തുവിടുന്ന ഞെട്ടിക്കുന്ന...

Read More >>
വൈദ്യശാസ്ത്രത്തിന്റെ ‘ഓർക്കസ്ട്ര’യുമായി ലൈഫ് ലൈൻ ആശുപത്രി

Oct 3, 2026 10:05 AM

വൈദ്യശാസ്ത്രത്തിന്റെ ‘ഓർക്കസ്ട്ര’യുമായി ലൈഫ് ലൈൻ ആശുപത്രി

വൈദ്യശാസ്ത്രത്തിന്റെ ‘ഓർക്കസ്ട്ര’യുമായി ലൈഫ് ലൈൻ...

Read More >>
Top Stories