പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ‘വിദ്യാശ്രീ’ സൗജന്യ തുല്യത പദ്ധതിക്ക് തുടക്കമായി; ഒക്ടോബർ 15 വരെ അപേക്ഷിക്കാം

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ‘വിദ്യാശ്രീ’ സൗജന്യ തുല്യത പദ്ധതിക്ക് തുടക്കമായി; ഒക്ടോബർ 15 വരെ അപേക്ഷിക്കാം
Oct 9, 2026 10:31 AM | By Editor

ജില്ലയിലെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി യോഗ്യതയില്ലാത്തവര്‍ക്കായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ‘വിദ്യാശ്രീ’ എന്ന് പേരിട്ടിരിക്കുന്ന ഈ സൗജന്യ തുല്യത പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഒക്ടോബര്‍ 15 വരെയാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയം.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ്മ റോയി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് നല്‍കിയാണ് വിദ്യാശ്രീ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തത്. ജില്ലയിലെ അർഹരായ പഠിതാക്കളെ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കണ്ടെത്തി രജിസ്‌ട്രേഷന്‍ നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ 60 പഠിതാക്കള്‍ക്കും വേണ്ടി ജില്ലയുടെ വിവിധ മേഖലകളില്‍ പത്താംതരം, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക.

17 വയസ്സ് പൂര്‍ത്തിയായ ഏഴാം തരം വിജയിച്ചവര്‍ക്കും, എട്ടു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠനം അവസാനിപ്പിച്ചവര്‍ക്കും പത്താംതരം തുല്യത കോഴ്‌സിലേക്ക് സൗജന്യമായി രജിസ്‌ട്രേഷന്‍ ചെയ്യാം. ഇതിന് ഉയര്‍ന്ന പ്രായപരിധിയില്ല. 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം ജയിച്ചവര്‍ക്കും പ്ലസ് ടു അല്ലെങ്കിൽ പ്രീ ഡിഗ്രി പരാജയപ്പെട്ടവര്‍ക്കും ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിലേക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ ആയിരിക്കണം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 ന് മുമ്പ് അതാത് ഗ്രാമപഞ്ചായത്തിലെ പ്രേരകുമാരുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0468 2220799 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

അധ്യാപക അവസരങ്ങൾ:

ഈ പദ്ധതിയിൽ അധ്യാപകരായി സേവനമനുഷ്ഠിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പത്താംതരം ക്ലാസുകൾ എടുക്കാൻ അതാത് വിഷയങ്ങളില്‍ ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിൽ അധ്യാപകരാകാന്‍ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് (SET) എന്നിവ നിര്‍ബന്ധമാണ്.

pathanamthitta

Related Stories
പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി

Oct 9, 2026 11:18 AM

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി

പത്തനംതിട്ട സിപിഎമ്മില്‍...

Read More >>
ശക്തമായ കാറ്റിൽ കോന്നി അരുവാപ്പുലത്ത് വൻ കൃഷിനാശം; ആയിരക്കണക്കിന് ഏത്തവാഴകൾ നശിച്ചു, കർഷകർ പ്രതിസന്ധിയിൽ

Oct 8, 2026 02:03 PM

ശക്തമായ കാറ്റിൽ കോന്നി അരുവാപ്പുലത്ത് വൻ കൃഷിനാശം; ആയിരക്കണക്കിന് ഏത്തവാഴകൾ നശിച്ചു, കർഷകർ പ്രതിസന്ധിയിൽ

ശക്തമായ കാറ്റിൽ കോന്നി അരുവാപ്പുലത്ത് വൻ കൃഷിനാശം; ആയിരക്കണക്കിന് ഏത്തവാഴകൾ നശിച്ചു, കർഷകർ...

Read More >>
ശബരിമലയിൽ മാലിന്യ നീക്കം ആരംഭിച്ചു; ആദ്യഘട്ടത്തിൽ മൂന്ന് ടൺ അജൈവ പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനി നീക്കം ചെയ്തു

Oct 8, 2026 11:41 AM

ശബരിമലയിൽ മാലിന്യ നീക്കം ആരംഭിച്ചു; ആദ്യഘട്ടത്തിൽ മൂന്ന് ടൺ അജൈവ പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനി നീക്കം ചെയ്തു

ശബരിമലയിൽ മാലിന്യ നീക്കം ആരംഭിച്ചു; ആദ്യഘട്ടത്തിൽ മൂന്ന് ടൺ അജൈവ പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനി നീക്കം...

Read More >>
ഡൽഹിയിൽ സമരം നടത്തിയ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് : പത്തനംതിട്ട ജില്ലയിൽ നാളെ കോൺഗ്രസ് പ്രതിഷേധം

Oct 7, 2026 04:56 PM

ഡൽഹിയിൽ സമരം നടത്തിയ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് : പത്തനംതിട്ട ജില്ലയിൽ നാളെ കോൺഗ്രസ് പ്രതിഷേധം

ഡൽഹിയിൽ സമരം നടത്തിയ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് : പത്തനംതിട്ട ജില്ലയിൽ നാളെ കോൺഗ്രസ്...

Read More >>
പത്തനംതിട്ട മേൽപ്പാലം : പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തും; താക്കീതുമായി മന്ത്രി

Oct 7, 2026 01:34 PM

പത്തനംതിട്ട മേൽപ്പാലം : പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തും; താക്കീതുമായി മന്ത്രി

പത്തനംതിട്ട മേൽപ്പാലം : പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തും; താക്കീതുമായി മന്ത്രി ...

Read More >>
ലൈസൻസുമില്ല, മാനദണ്ഡങ്ങളുമില്ല! പുല്ലാട് കോയിപ്രത്ത് നിയമം ലംഘിച്ച മീൻകടയ്‌ക്കെതിരെ പൂട്ടിട്ട് അധികൃതർ.

Oct 7, 2026 11:34 AM

ലൈസൻസുമില്ല, മാനദണ്ഡങ്ങളുമില്ല! പുല്ലാട് കോയിപ്രത്ത് നിയമം ലംഘിച്ച മീൻകടയ്‌ക്കെതിരെ പൂട്ടിട്ട് അധികൃതർ.

ലൈസൻസുമില്ല, മാനദണ്ഡങ്ങളുമില്ല! പുല്ലാട് കോയിപ്രത്ത് നിയമം ലംഘിച്ച മീൻകടയ്‌ക്കെതിരെ പൂട്ടിട്ട്...

Read More >>
Top Stories