തിരുവല്ല : ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായ പരിശോധനയിൽ തിരുവല്ല കുറ്റപ്പുഴ സ്വദേശിയായ യുവാവിന്റെ വീട്ടിൽ നിന്നും 3.858 കിലോഗ്രാം കഞ്ചാവ് പിടികൂടി.
തിരുവല്ല കുറ്റപ്പുഴ കോട്ടാലിൽ ചിറയിൽ വീട്ടിൽ സെബു (30)വിൻറെ വീട്ടിൽ അടുക്കളയിൽ സ്ലാബിന് അടിയിലായി രണ്ട് ബക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഡാൻസാഫ് ടീമും തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാർ, സബ് ഇൻസ്പെക്ടർ (എസ് എച്ച് ഒ) റിയാസ് റഹീം , എസ് ഐ ആര്യ മോൾ, എസ് സി പി ഒ സുശീൽ കുമാർ, സിപിഒമാരായ നിഥിൻ , മഹേഷ് , അരുൺ എന്നിവരും അടങ്ങിയ പോലീസ് സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.
പോലീസ് എത്തുന്ന വിവരം മനസ്സിലാക്കിയ പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപെട്ടു. പ്രതിയെ എത്രയും വേഗം കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ഇയാൾക്കെതിരെ തിരുവല്ല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
operation toofan








