UPI ഇടപാടുകളിലെ നിരക്ക് വർദ്ധന: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം നടത്തി

UPI ഇടപാടുകളിലെ നിരക്ക് വർദ്ധന: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം  നടത്തി
Oct 13, 2026 09:19 PM | By Editor

നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തിയതിനെതിരെ വ്യാപാരികളുടെ ശക്തമായ പ്രതിഷേധം. ഒക്ടോബർ 15 മുതൽ നടപ്പിലാക്കുന്ന 0.4 ശതമാനം നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു.

ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിച്ച ശേഷം ചെറുകിട വ്യാപാരികളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെയാണ് വ്യാപാരികൾ രംഗത്തിറങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന ഒക്ടോബർ 15 മുതൽ എല്ലാ യുപിഐ ഇടപാടുകൾക്കും 0.4 ശതമാനം നിരക്ക് ഏർപ്പെടുത്താനാണ് നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനം.

വളരെ ചെറിയ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന ബഹുഭൂരിപക്ഷം ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും ഈ തീരുമാനം വലിയ നഷ്ടത്തിലേക്ക് തള്ളിവിടുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

പത്തനംതിട്ടയിൽ നടന്ന ജില്ലാ കമ്മറ്റിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര കേന്ദ്ര ഗവൺമെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു..

ഗവൺമെന്റിലേക്ക് അടയ്ക്കുന്ന നികുതികൾക്ക് പോലും വീണ്ടും ചാർജ് ഈടാക്കുന്നതിലൂടെ എല്ലാ മാസവും ജിഎസ്ടി അടയ്ക്കുന്നത് പോലും കൂടുതൽ ചിലവേറിയതാകും. ജിഎസ്ടി ഇൻപുട്ടുകൾ (GST inputs) തിരികെ ലഭിക്കുമെന്ന NPCI-യുടെ വാദം അപ്രായോഗികമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ പറഞ്ഞു.

2000 രൂപയ്ക്ക് മുകളിൽ വരുന്ന എല്ലാ വ്യാപാര ഇടപാടുകളും കൃത്യമായി ജിഎസ്റ്റിആർ-1 (GSTR-1) ൽ ഉൾപ്പെടുത്തി ഫയൽ ചെയ്താൽ മാത്രമേ ജിഎസ്ടി ഇൻപുട്ട് ലഭിക്കുകയുള്ളൂ എന്നത് തികച്ചും അപ്രായോഗികമാണ്. ജിഎസ്ടി അടയ്ക്കുന്നതിനുള്ള നിരക്കിന് വീണ്ടും ജിഎസ്ടി ഈടാക്കുന്നത് ഇരട്ട നികുതി ചുമത്തലാണെന്നും (Double Taxation) വ്യാപാരികൾ ആരോപിക്കുന്നു. സാധാരണക്കാരുടെ നിത്യോപയോഗ യൂട്ടിലിറ്റി ബില്ലുകൾക്ക് പോലും ചാർജ് ഈടാക്കുന്നത് മൂലം ജനങ്ങളുടെ നിത്യജീവിത ചിലവുകളും വർദ്ധിക്കും.

പത്തനംതിട്ട യൂണിറ്റ് ഭാരവാഹികളായ അലിഫ്ഖാൻ, ബെന്നി ഡാനിയേൽ, ഇസ്മായിൽ മൾബറി, സി.പി.ജോയി, രാജു പാലസ്, സുരേഷ് ലാൽ, ജോഷ്വ ജോസ്, കെ. സുരേഷ് ബാബു, ലീനാ വിനോദ്, നൗഷാദ് റോളക്സ്, വിജോ ജേക്കബ് വർഗ്ഗീസ്, ജോജി ജോയി, ജയിംസ് ശ്യാമ, വിനോദ് ചാണ്ടി, വിനോദ് കുമാർ തുടങ്ങിയ പ്രമുഖ വ്യാപാരി നേതാക്കൾ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് വ്യാപാരി സംഘടനകളുടെ തീരുമാനം.

തുച്ഛമായ ലാഭത്തിൽ പോകുന്ന ചെറുകിട മേഖലയെ തകർക്കുന്ന യുപിഐ ചാർജ് നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം.

Pathanamthitta

Related Stories
പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങ് ഊരി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി; ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി പൊലീസ്

Oct 13, 2026 03:57 PM

പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങ് ഊരി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി; ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി പൊലീസ്

പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങ് ഊരി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി; ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി...

Read More >>
കോഴഞ്ചേരിപാലം തുറക്കുന്നതോടെ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കടുത്ത പാർക്കിങ് പ്രതിസന്ധിക്കും ഗതാഗതക്കുരുക്കിനും സാധ്യത

Oct 13, 2026 01:06 PM

കോഴഞ്ചേരിപാലം തുറക്കുന്നതോടെ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കടുത്ത പാർക്കിങ് പ്രതിസന്ധിക്കും ഗതാഗതക്കുരുക്കിനും സാധ്യത

കോഴഞ്ചേരിപാലം തുറക്കുന്നതോടെ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കടുത്ത പാർക്കിങ് പ്രതിസന്ധിക്കും ഗതാഗതക്കുരുക്കിനും...

Read More >>
ഓപ്പറേഷൻ തൂഫാൻ 2.0 : തിരുവല്ല സ്വദേശിയുടെ വീട്ടിൽ നിന്നും  കഞ്ചാവ് പിടികൂടി

Oct 13, 2026 12:07 PM

ഓപ്പറേഷൻ തൂഫാൻ 2.0 : തിരുവല്ല സ്വദേശിയുടെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി

ഓപ്പറേഷൻ തൂഫാൻ 2.0 : തിരുവല്ല സ്വദേശിയുടെ വീട്ടിൽ നിന്നും കഞ്ചാവ്...

Read More >>
ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ: നാലമ്പലത്തിൽ ക്യാമറ വിലക്ക്; ഡ്രോണുകൾക്കും മാംസാഹാരത്തിനും നിരോധനം !

Oct 13, 2026 10:14 AM

ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ: നാലമ്പലത്തിൽ ക്യാമറ വിലക്ക്; ഡ്രോണുകൾക്കും മാംസാഹാരത്തിനും നിരോധനം !

ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ: നാലമ്പലത്തിൽ ക്യാമറ വിലക്ക്; ഡ്രോണുകൾക്കും മാംസാഹാരത്തിനും നിരോധനം...

Read More >>
അടൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ഓഫീസ് കെട്ടിടത്തിലെ ശൗചാലയത്തിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകുന്നു

Oct 12, 2026 04:48 PM

അടൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ഓഫീസ് കെട്ടിടത്തിലെ ശൗചാലയത്തിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകുന്നു

അടൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ഓഫീസ് കെട്ടിടത്തിലെ ശൗചാലയത്തിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകുന്നു...

Read More >>
സോളാർ പ്ലാന്റ് നിർമ്മാണം പൂർത്തിയായിട്ടും നെറ്റ്  മീറ്ററുകളുടെ ക്ഷാമം മൂലം ആശങ്കയിൽ ഉപഭോക്താക്കൾ

Oct 12, 2026 02:26 PM

സോളാർ പ്ലാന്റ് നിർമ്മാണം പൂർത്തിയായിട്ടും നെറ്റ് മീറ്ററുകളുടെ ക്ഷാമം മൂലം ആശങ്കയിൽ ഉപഭോക്താക്കൾ

സോളാർ പ്ലാന്റ് നിർമ്മാണം പൂർത്തിയായിട്ടും നെറ്റ് മീറ്ററുകളുടെ ക്ഷാമം മൂലം ആശങ്കയിൽ...

Read More >>
Top Stories