പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം സംഘടിപ്പിച്ചു

പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം സംഘടിപ്പിച്ചു
Oct 15, 2026 10:21 AM | By Editor

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കരാട്ടെ - ഡോ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കരാട്ടെ സ്കൂളുകളിലെ കുട്ടികൾക്കായി “റെഫറി പരിശീലനം” സംഘടിപ്പിച്ചു. പത്തനംതിട്ടയിൽ വെച്ച് നടന്ന പരിശീലന പരിപാടി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ കരാട്ടെ അസോസിയേഷനുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഈ പ്രത്യേക ക്യാമ്പിൽ പങ്കെടുത്തത്. പ്രമുഖ കരാട്ടെ പരിശീലകൻ സുനിൽ ഇലപ്പുഴ പരിശീലനത്തിന് നേതൃത്വം നൽകി.

വേൾഡ് കരാട്ടെ ഫെഡറേഷന്റെ (World Karate Federation - WKF) അന്താരാഷ്ട്ര നിയമങ്ങളും പ്രധാന ശൈലികളും രീതികളും ഉൾപ്പെടുത്തിയുള്ളതായിരുന്നു പരിശീലനം. ഇത് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഏറെ ഗുണം ചെയ്യും.

ഈ ക്യാമ്പിന്റെ തുടർച്ചയായി ഇതേ മാസം (ഒക്ടോബർ) 20-ാം തീയതി വീണ്ടും പരിശീലനം നടക്കും. തുടർന്ന് 2026 നവംമ്പർ മാസം പത്തനംതിട്ടയിൽ വെച്ച് നടത്തുന്ന എഴുത്ത് പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷകൾ എന്നിവ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒഫീഷൽ റെഫറിയായി കരാട്ടെ കേരള അസോസിയേഷന്റെ (Karate Kerala Association - KKA) ഔദ്യോഗിക അംഗീകാരം ലഭിക്കും. ഇതോടെ ഇവർക്ക് ജില്ലാ - സംസ്ഥാന തലങ്ങളിലെ കോമ്പറ്റീഷനുകളിൽ (Championships) ഒഫീഷ്യൽ റെഫറിയായി പ്രവർത്തിക്കുവാനും യോഗ്യത ലഭിക്കും.

ഇന്റർനാഷണൽ ഒളിംമ്പിക്ക് കമ്മറ്റി (International Olympic Committee - IOC) അംഗീകരിച്ച ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുവാനും ഒഫീഷ്യൽ റെഫറിയായും ജഡ്ജായും പ്രവർത്തിക്കാനും അവസരം നൽകുന്ന കരാട്ടെ ഇന്ത്യാ ഓർഗനൈസേഷന്റെ (Karate India Organisation - KIO) അംഗീകാരമുള്ള ജില്ലാ ഘടകമാണ് പത്തണംതിട്ട ജില്ലാ കരാട്ടെ - ഡോ അസോസിയേഷൻ. പത്തനംതിട്ട ജില്ലയിലെ അസോസിയേഷനുകളിലെ കുട്ടികൾക്ക് കായികരംഗത്ത് മികച്ച അവസരമാണ് ഇതിലൂടെ തുറന്നു കിട്ടുന്നത്.

ഷാജി ജോസഫ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ബിനു ഡാനിയേൽ, മുഹമ്മദ് ഷാജു, അനിൽ ഡൊമിനിക്ക് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Referee Training Camp

Related Stories
 സെൻസസ് രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

Oct 14, 2026 02:56 PM

സെൻസസ് രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

സെൻസസ് രണ്ടാംഘട്ട പരിശീലനം...

Read More >>
പന്തളത്ത് എം.ഡി.എം.എ. യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Oct 14, 2026 10:24 AM

പന്തളത്ത് എം.ഡി.എം.എ. യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

പന്തളത്ത് എം.ഡി.എം.എ. യുമായി രണ്ട് യുവാക്കൾ...

Read More >>
UPI ഇടപാടുകളിലെ നിരക്ക് വർദ്ധന: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം  നടത്തി

Oct 13, 2026 09:19 PM

UPI ഇടപാടുകളിലെ നിരക്ക് വർദ്ധന: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം നടത്തി

UPI ഇടപാടുകളിലെ നിരക്ക് വർദ്ധന: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം നടത്തി...

Read More >>
പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങ് ഊരി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി; ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി പൊലീസ്

Oct 13, 2026 03:57 PM

പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങ് ഊരി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി; ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി പൊലീസ്

പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങ് ഊരി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി; ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി...

Read More >>
കോഴഞ്ചേരിപാലം തുറക്കുന്നതോടെ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കടുത്ത പാർക്കിങ് പ്രതിസന്ധിക്കും ഗതാഗതക്കുരുക്കിനും സാധ്യത

Oct 13, 2026 01:06 PM

കോഴഞ്ചേരിപാലം തുറക്കുന്നതോടെ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കടുത്ത പാർക്കിങ് പ്രതിസന്ധിക്കും ഗതാഗതക്കുരുക്കിനും സാധ്യത

കോഴഞ്ചേരിപാലം തുറക്കുന്നതോടെ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കടുത്ത പാർക്കിങ് പ്രതിസന്ധിക്കും ഗതാഗതക്കുരുക്കിനും...

Read More >>
ഓപ്പറേഷൻ തൂഫാൻ 2.0 : തിരുവല്ല സ്വദേശിയുടെ വീട്ടിൽ നിന്നും  കഞ്ചാവ് പിടികൂടി

Oct 13, 2026 12:07 PM

ഓപ്പറേഷൻ തൂഫാൻ 2.0 : തിരുവല്ല സ്വദേശിയുടെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി

ഓപ്പറേഷൻ തൂഫാൻ 2.0 : തിരുവല്ല സ്വദേശിയുടെ വീട്ടിൽ നിന്നും കഞ്ചാവ്...

Read More >>
Top Stories