കോയിപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിയെ കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ അയിരൂർ - കാവുമുക്ക് എന്ന സ്ഥലത്ത് മുതുമരത്തിൽ വീട്ടിൽ അമൽ എം ശശി (29) ആണ് പിടിയിലായത്. സെപ്റ്റംബർ മാസം ആറാം തീയതിയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടുകൂടി സമീപിച്ചതും , ശല്യം ചെയ്തതും.
കുട്ടിയിൽ നിന്ന് വിവരങ്ങൾ മനസ്സിലാക്കിയ രക്ഷിതാവ് കോയിപ്പുറം പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മുൻപും പലതവണ ഇയാൾ കുട്ടിയെ ഇത്തരത്തിൽ ശല്യം ചെയ്തിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ , SI (SHO) അനൂബ് P, SCPO ഷെബാന , CPO മാരായ അനന്തു , പരശുറാം ,ജയേഷ് , അരവിന്ദ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അഡീഷണൽ ജില്ലാ & സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Pathanamthitta










