പത്തനംതിട്ട: സ്കൂളിൽ പോകുന്നതിനായി ബസ് കാത്തുനിന്ന 13 കാരിയായ പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പത്തനംതിട്ട ജില്ലയിൽ, മല്ലപള്ളി വെസ്റ്റ് ആനിക്കാട് എന്ന സ്ഥലത്ത് നെടുമണ്ണിൽ വീട്ടിൽ വിബിൻ മോൻ വി പി (39)യെ ആണ് ശിക്ഷിച്ചത്.
2025 നവംബർ 19ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രാവിലെ എട്ടര മണിയോടെ സ്കൂൾ ബസ് കാത്തുനിന്ന പെൺകുട്ടിയെ വീട്ടുകാര്യങ്ങൾ അന്വേഷിച്ച് അടുത്തുകൂടിയ പ്രതി ലൈഗികമായി ആക്രമിക്കുകയായിരുന്നു. കുതറി ഓടിയ പെൺകുട്ടിയെ പിന്തുടർന്ന് പ്രതി നഗ്നതാ പ്രദർശനവും നടത്തി.
അന്നത്തെ കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ ജയ്മോൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
കേസിന്റെ വിചാരണ വേളയിൽ 12 സാക്ഷികളെ വിസ്തരിച്ചു. പ്രത്യേക അതിവേഗ കോടതി ജഡ്ജി ടി മഞ്ജിത്ത് ആണ് വിധിപ്രസ്താവം നടത്തിയത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ റോഷൻ തോമസ് ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ അപർണ A T പ്രോസീക്യൂഷൻ നടപടികളിൽ സഹായി ആയി പ്രവർത്തിച്ചു.
pathanamthitta













