ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങൾ വിലയിരുത്തി

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങൾ വിലയിരുത്തി
Oct 26, 2026 10:31 AM | By Editor

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പത്തനംതിട്ടയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. തീർത്ഥാടകർക്കും ഉദ്യോഗസ്ഥർക്കും പമ്പയിലും സന്നിധാനത്തും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിനൊപ്പം, തീർഥാടന കാലയളവിൽ ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങൾക്ക് ഏകീകൃത വില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.

പത്തനംതിട്ട ഗെസ്റ്റ് ഹൗസിൽ വച്ചാണ് ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗം ചേർന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. പമ്പയിലും സന്നിധാനത്തും ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും ദർശനത്തിനെത്തുന്ന ഭക്തർക്കും ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് യോഗം വിശദമായി വിലയിരുത്തി.


തീർഥാടനത്തോട് അനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിൽ വെജിറ്റേറിയൻ ആഹാരസാധനങ്ങൾക്ക് ഏകീകൃത വില ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. തീർഥാടന കാലയളവിൽ ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ഭക്തർക്ക് എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന രീതിയിൽ വിലവിവര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും കളക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്.

യോഗത്തിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എ. വിജയൻ, ദേവസ്വം ബോർഡ് അംഗം പി. ഡി. സന്തോഷ് കുമാർ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.


Sabarimala

Related Stories
പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

Oct 24, 2026 10:51 AM

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ...

Read More >>
തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട് വിധി

Oct 24, 2026 07:59 AM

തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട് വിധി

തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട്...

Read More >>
കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

Oct 23, 2026 03:54 PM

കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്...

Read More >>
പത്തനംതിട്ടജില്ലയിൽ മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവിട്ടു

Oct 23, 2026 01:14 PM

പത്തനംതിട്ടജില്ലയിൽ മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവിട്ടു

പത്തനംതിട്ടജില്ലയിൽ മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടര്‍...

Read More >>
പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ നിരോധിച്ചു

Oct 23, 2026 12:19 PM

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ നിരോധിച്ചു

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ...

Read More >>
 പന്തളത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം; ഗുരുതര പരിക്ക്

Oct 23, 2026 10:33 AM

പന്തളത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം; ഗുരുതര പരിക്ക്

പന്തളത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം; ഗുരുതര...

Read More >>
Top Stories