വളരെ നാളുകൾക്കു ശേഷം കോഴഞ്ചേരിയിൽ സർക്കിൾ ഓഫീസ് വീണ്ടും വരുന്നു

വളരെ നാളുകൾക്കു ശേഷം കോഴഞ്ചേരിയിൽ സർക്കിൾ ഓഫീസ് വീണ്ടും വരുന്നു
Oct 27, 2026 11:03 AM | By Editor

വളരെ നാളുകൾക്കു ശേഷം കോഴഞ്ചേരിയിൽ സർക്കിൾ ഓഫീസ് വീണ്ടും വരുന്നു


കോഴഞ്ചേരി : പോലീസ് സ്റ്റേഷനിൽ വരുത്തിയ മാറ്റത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ കോഴഞ്ചേരി സർക്കിൾ ഓഫീസ് പുനർജനിക്കുന്നു. 1991-ലെ കരുണാകരൻ സർക്കാരിന്റെ കാലത്താണ് കോഴഞ്ചേരിയിൽ ആദ്യമായി സർക്കിൾ ഓഫീസ് യാഥാർഥ്യമായത്.


നെടിയത്ത് ജങ്ഷന് സമീപം പ്രവർത്തിച്ച ഓഫീസ് പിന്നീട് കോഴഞ്ചേരി സ്റ്റേഡിയത്തിനു സമീപം നിർമിച്ച കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് സംസ്ഥാനമൊട്ടാകെ സർക്കിൾ ഓഫീസുകൾ നിർത്തലാക്കിയപ്പോഴാണ് കോഴഞ്ചേരിയിലെ സി.ഐ. ഓഫീസിനും പൂട്ടുവീണത്. പിന്നീട് കുറച്ചുനാൾ ഉപഗ്രഹ ഓഫീസായി പ്രവർത്തിച്ചു. തുടർന്ന് കോഴഞ്ചേരിയിൽ എത്തുന്ന പോലീസിന് വിശ്രമ കേന്ദ്രവുമായി.എന്നാൽ 2018-ലെ പ്രളയം ഈ ഓഫീസ് കെട്ടിടത്തെയും ബാധിച്ചു. കെട്ടിടത്തിന് മുകളിലൂടെ വെള്ളംകയറി ഒഴുകിയതോടെ ഇവിടെ ഉണ്ടായിരുന്ന ഫയലുകളും നശിച്ചു. ഇതോടെ ഈ സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസ്, പോലീസ് ഉപേക്ഷിച്ചു. ആറന്മുളയ്ക്ക് പോലീസ് സ്‌റ്റേഷൻ സി.ഐ. ഓഫീസായി മാറിയപ്പോൾ ഇവിടെ കോഴഞ്ചേരി ഔട്ട് പോസ്റ്റോ, ട്രാഫിക് കൺട്രോൾ സ്റ്റേഷനോ ആരംഭിക്കണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല. ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന ടൗണാണ് കോഴഞ്ചേരി. ഇവിടേക്ക് ആകട്ടെ ആറന്മുളനിന്നും നാല് കിലോമീറ്ററോളം ദൂരവും ഉണ്ട്. ഈ റൂട്ടിൽ മിക്കപ്പോഴും ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗത നിയന്ത്രണത്തിന് ആകെ ഉള്ളത് ഒരു ഹോം ഗാർഡും. കോഴഞ്ചേരി നഗരം, കോഴഞ്ചേരി പാലം, പൊയ്യനിൽ ജങ്ഷൻ, ടി.ബി. ജങ്ഷൻ, ജില്ലാ ആശുപത്രി, വണ്ടിപ്പേട്ട എന്നിവിടങ്ങളിൽ എല്ലാം വലിയ തിരക്കും ട്രാഫിക് കുരുക്കുമാണ് അനുഭവപ്പെടുന്നത്.പുതിയപാലം തുറക്കുമ്പോൾ സ്ഥിതി കൂടുതൽ കണ്ടറിയണം. ഇത്രയും സ്ഥലത്തെ നിയന്ത്രണം ഒരു ഗാർഡിനെകൊണ്ട് നടക്കുന്നതുമില്ല. ആറന്മുളനിന്നു പോലീസ് പുറപ്പെട്ടാൽ തന്നെ കുരുക്ക് കടന്ന് എത്തുക ബുദ്ധിമുട്ടുമാണ്. പോലീസും കുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ് പലപ്പോഴും ഉണ്ടാകുന്നത്. ഇതിനാലാണ് കോഴഞ്ചേരിയിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ എന്ന നിർദേശം ഉയർന്നത്. കേരളപ്പിറവിദിനമായ നവംബർ ഒന്നിന് ഓഫീസ് തുറക്കാനുള്ള നവീകരണം നടക്കുന്ന നിലയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.


After a long time, the Circle Office is coming back to Kozhencherry

Related Stories
അർണബ്’ ചുഴലിക്കാറ്റ്: ആന്ധ്ര, ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട്; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

Oct 26, 2026 04:04 PM

അർണബ്’ ചുഴലിക്കാറ്റ്: ആന്ധ്ര, ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട്; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

അർണബ്’ ചുഴലിക്കാറ്റ്: ആന്ധ്ര, ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട്; കേരളത്തിലും ശക്തമായ മഴയ്ക്ക്...

Read More >>
ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങൾ വിലയിരുത്തി

Oct 26, 2026 10:31 AM

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങൾ വിലയിരുത്തി

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങൾ...

Read More >>
പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

Oct 24, 2026 10:51 AM

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ...

Read More >>
തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട് വിധി

Oct 24, 2026 07:59 AM

തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട് വിധി

തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട്...

Read More >>
കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

Oct 23, 2026 03:54 PM

കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്...

Read More >>
പത്തനംതിട്ടജില്ലയിൽ മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവിട്ടു

Oct 23, 2026 01:14 PM

പത്തനംതിട്ടജില്ലയിൽ മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവിട്ടു

പത്തനംതിട്ടജില്ലയിൽ മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടര്‍...

Read More >>
Top Stories