ബൈക്കിന് സൈഡ് കൊടുക്കാത്തതിലെ വിരോധം ;KSRTC ബസ്സിന്റെ ചില്ല് തകർത്തയാൾ റിമാൻഡിൽ

ബൈക്കിന് സൈഡ് കൊടുക്കാത്തതിലെ വിരോധം ;KSRTC ബസ്സിന്റെ ചില്ല് തകർത്തയാൾ റിമാൻഡിൽ
Oct 28, 2026 02:41 PM | By Editor

ബൈക്കിന് സൈഡ് കൊടുക്കാത്തതിലെ വിരോധം ;KSRTC ബസ്സിന്റെ ചില്ല് തകർത്തയാൾ റിമാൻഡിൽ


റാന്നി : യുവാക്കൾ സഞ്ചരിച്ച ബൈക്കിന് കെ എസ് ആർ ടി സി ബസ് സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ രാത്രിയിൽ റാന്നി കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ കയറി ഡിപ്പോയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഒരു കെ എസ് ആർ ടി സി ബസിന്റെ പിൻഭാഗത്തെ എമർജൻസി വാതിലിന്റെ കണ്ണാടി കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിശദമായ അന്വേഷണത്തിനൊടുവിൽ റാന്നി പോലീസ് പിടികൂടി.

റാന്നി സ്വദേശി അങ്ങാടി കരിങ്കുറ്റി എന്ന സ്ഥലത്ത് മണിമലേത്ത് കാലായിൽ വീട്ടിൽ നിതിൻ ലെജു (21) ആണ് അറസ്റ്റിൽ ആയത്. സെപ്റ്റംബർ അഞ്ചാം തീയതി രാവിലെ ആണ് റാന്നി ഡിപ്പോയിലെ കെ എസ് ആർ ടി സി ബസിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. ജീവനക്കാരുടെ പരാതിയിൽ എട്ടാം തീയതി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെക്കുറിച്ച് പ്രാഥമികമായി യാതൊരു സൂചനയും ഇല്ലാതിരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. നിരവധി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പോലീസ് സംശയമുള്ള നിരവധി പേരെ ചോദ്യം ചെയ്തു. തുടർന്ന് സംഭവദിവസം കെഎസ്ആർടിസി പരിസരത്ത് പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് ഇയാളിലേക്ക് എത്തിച്ചേരുകയായിരുന്നു.

ഇയാൾ പോലീസിനോട് കുറ്റസമ്മതം നടത്തി. പ്രതിയും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തപ്പോൾ കെഎസ്ആർടിസി ബസ്

സൈഡ് കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇപ്രകാരം ചെയ്തതെന്ന് പ്രതി പറഞ്ഞു. എസ്.എച്ച്.ഒ എസ്. സിബി, സി.പി.ഒ മാരായ എം.എൻ. അഞ്‌ജെലോ, പി. പ്രദീപ്‌, പ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Resentment over not giving way to bike: Man who smashed KSRTC bus window remanded

Related Stories
രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും പിഴയും ശിക്ഷ

Oct 28, 2026 10:01 AM

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും പിഴയും ശിക്ഷ

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും പിഴയും...

Read More >>
വളരെ നാളുകൾക്കു ശേഷം കോഴഞ്ചേരിയിൽ സർക്കിൾ ഓഫീസ് വീണ്ടും വരുന്നു

Oct 27, 2026 11:03 AM

വളരെ നാളുകൾക്കു ശേഷം കോഴഞ്ചേരിയിൽ സർക്കിൾ ഓഫീസ് വീണ്ടും വരുന്നു

വളരെ നാളുകൾക്കു ശേഷം കോഴഞ്ചേരിയിൽ സർക്കിൾ ഓഫീസ് വീണ്ടും...

Read More >>
അർണബ്’ ചുഴലിക്കാറ്റ്: ആന്ധ്ര, ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട്; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

Oct 26, 2026 04:04 PM

അർണബ്’ ചുഴലിക്കാറ്റ്: ആന്ധ്ര, ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട്; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

അർണബ്’ ചുഴലിക്കാറ്റ്: ആന്ധ്ര, ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട്; കേരളത്തിലും ശക്തമായ മഴയ്ക്ക്...

Read More >>
ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങൾ വിലയിരുത്തി

Oct 26, 2026 10:31 AM

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങൾ വിലയിരുത്തി

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങൾ...

Read More >>
പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

Oct 24, 2026 10:51 AM

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ...

Read More >>
തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട് വിധി

Oct 24, 2026 07:59 AM

തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട് വിധി

തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട്...

Read More >>
Top Stories