പത്തനംതിട്ടയിൽ അഗ്നിവീർ പരിശീലന വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി,അധ്യാപകൻ കുറ്റക്കാരൻ എന്ന്'അമ്മ .
പത്തനംതിട്ട:പത്തൊൻപതുകാരിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .മുറിഞ്ഞ കല്ല് സ്വദേശിയായ ഗായത്രിയാണ് വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .പെൺകുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കി ലും മരണം സംഭവിച്ചിരുന്നു .അതേസമയം ഗായത്രിയുടെ മരണത്തിന് പിന്നിൽ അഗ്നിവീർ പരിശീല കേന്ദ്രത്തിലെ അധ്യാപകനാണെന്ന പരാതിയുമായി പെൺകുട്ടിയുടെ 'അമ്മ രംഗത്തെത്തി .
ഹോട്ടൽ ജീവനക്കാരിയായ 'അമ്മ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ആണ് മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത് .അടൂരിലെ ആർമി റിക്രൂട്ടമെൻറ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിയായിരുന്ന ഗായത്രി അധ്യാപകനിൽ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടു എന്നാണ് അമ്മയുടെ ആരോപണം. വിമുക്ത ഭടനായ അധ്യാപകൻ കുട്ടിയോട് വൈരാഗ്യത്തോടെ ആണ് പെരുമാറിയിരുന്നു എന്നാണ് 'അമ്മ രാജിയുടെ മൊഴി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരുകയാണ് .മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.
(ആത്‌മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല.സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന തോന്നലുണ്ടാകുമ്പോൾ മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക.പ്രശ്നങ്ങളെ അതിജീവിക്കാൻ ശ്രമിക്കുക .1056 എന്ന നമ്പറിൽ വിളിക്കൂ .പരിഹാരം നേടു)
agniveer student