കേരളത്തെ ഞെട്ടിച്ച പത്തനംതിട്ട കൂട്ടപീഡനക്കേസിൽ പ്രതിയുടെ മാതാവിൽ നിന്ന് 8.65 ലക്ഷം തട്ടി; ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍

കേരളത്തെ ഞെട്ടിച്ച പത്തനംതിട്ട കൂട്ടപീഡനക്കേസിൽ പ്രതിയുടെ മാതാവിൽ നിന്ന് 8.65 ലക്ഷം തട്ടി; ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍
Mar 13, 2025 02:47 PM | By Editor


പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച പത്തനംതിട്ട കൂട്ടപീഡനക്കേസിൽ പ്രതിയുടെ മാതാവിൽ നിന്ന് പണംതട്ടിയതായി പരാതി. രണ്ടാം പ്രതിയുടെ മാതാവില്‍ നിന്ന് 8.65 ലക്ഷം തട്ടിയ കേസിൽ ഒന്നാം പ്രതിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പിക്കും അഭിഭാഷകനും കൊടുക്കാനെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ജോജി മാത്യുവിന്റെ (24) സഹോദരൻ ജോമോന്‍ മാത്യു, കേസില്‍ രണ്ടാം പ്രതിയായ പ്രക്കാനം ഷൈനു ഭവനത്തില്‍ ഷൈനുവിന്റെ (22) മാതാവില്‍ നിന്ന് പണം തട്ടിയത്. അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക വെളിപ്പെടുത്തിയതോടെയാണ് വൻ തട്ടിപ്പ് പുറത്തറിഞ്ഞത്.


കായികതാരമായ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെൺകുട്ടിയെ 60 പേർ പീഡിപ്പിച്ചുവെന്ന കേസിൽ ഒന്നും രണ്ടും പ്രതികളാണ് ജോജി മാത്യുവും ഷൈനുവും. ഇരുവരും രണ്ടുമാസം മുമ്പ് അറസ്റ്റിലായിരുന്നു. ഇതിൽ ഷൈനുവിന്റെ കേസ് നടത്താൻ ഒന്നാം പ്രതിയുടെ സഹോദരൻ പ്രക്കാനം തോട്ടുപുറത്ത് ജോ ഓഡിയോ ലാബ് നടത്തുന്ന ജോമോന്‍ മാത്യുവാണ് സഹായിച്ചിരുന്നത്. ജാമ്യം എടുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഷൈനുവിന്റെ മാതാവില്‍ നിന്ന് ഇയാൾ പണം തട്ടിയത്. രണ്ടു മാസത്തിനിടെ പല തവണയായി ജാമ്യം എടുക്കാനെന്നും പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൊടുക്കാനെന്നും പറഞ്ഞ് 8.65 ലക്ഷം വാങ്ങുകയായിരുന്നു.


രണ്ടു പ്രതികള്‍ക്കും അടുത്തി​ടെ ജാമ്യം ലഭിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക മാതാവിനോട് പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. അഭിഭാഷകന്റെ ഉപദേശത്തെ തുടര്‍ന്ന് ഷൈനുവിന്റെ മാതാവ് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. തനിക്ക് പരാതി ലഭിച്ചപ്പോഴാണ് ഈ വിവരം അറിയുന്നതെന്ന് ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ പറഞ്ഞു. ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്. ജോമോന്‍ മാത്യുവിനെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തി


money scam

Related Stories
 മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല

Jul 24, 2026 11:03 AM

മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല

മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല...

Read More >>
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
Top Stories