അയ്യപ്പഭക്തർക്ക് ഭക്ഷ്യവിഷബാധയേറ്റു : പമ്പ ത്രിവേണിയിലെ ഹോട്ടൽ അടച്ചു പൂട്ടിച്ചു ‍

അയ്യപ്പഭക്തർക്ക് ഭക്ഷ്യവിഷബാധയേറ്റു : പമ്പ ത്രിവേണിയിലെ ഹോട്ടൽ അടച്ചു പൂട്ടിച്ചു ‍
Apr 14, 2025 10:13 AM | By Editor

പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന്, പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പുറത്ത് പ്രവർത്തിച്ചുവരുന്ന കോഫീ ലാൻഡ് ഹോട്ടലാണ് പോലീസിന്റെ സഹായത്തോടെ കഴി‍ഞ്ഞ ദിവസം ഉച്ചയോടെ പൂട്ടിച്ചത്. കൊല്ലം ശൂരനാട് നോർത്ത് വല്ല്യത്ത് വീട്ടിൽ ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.

കഴിഞ്ഞ 2 ദിവസമായി ഈ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച പത്തോളം അയ്യപ്പഭക്തരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. ഇതിനെ തുടർന്ന് പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ഹോട്ടലിലെത്തി പരിശോധന നടത്തുകയായിരുന്നു. കടയുടെ ലൈസൻസും മറ്റും പരിശോധിച്ചു. ഉടമയുടെ പേരിൽ ലൈസൻസ് ലഭിച്ചതായി കണ്ടെത്തി, കടയും ഭക്ഷണസാധനങ്ങളും സംഘം പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു. തുടർന്ന് കടയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. മനുഷ്യജീവന് ഹാനികരമാകുന്ന തരത്തിൽ ദോഷകരമായ ആഹാരസാധനങ്ങൾ വിൽപ്പന നടത്തി ഭക്തർക്കും മറ്റു അസുഖം ബാധിക്കുന്നതിന് കാരണമാക്കിയതിന് കടയുടെ ലൈസൻസിക്കെതിരെ പമ്പാ പോലീസ് കേസ് ചെയ്തു. പമ്പ പോലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടപടികളിൽ പങ്കെടുത്തു.

hotel closed after ayappa devotees food poisoning

Related Stories
യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Apr 15, 2025 11:03 AM

യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ്...

Read More >>
അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

Apr 15, 2025 11:03 AM

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു; നാ​ലു​പേ​ർ​ക്ക്...

Read More >>
മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു  പിതാവിനെ കുത്തിക്കൊന്ന ബന്ധു പിടിയിൽ...

Apr 14, 2025 12:30 PM

മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു പിതാവിനെ കുത്തിക്കൊന്ന ബന്ധു പിടിയിൽ...

മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു പിതാവിനെ കുത്തിക്കൊന്ന ബന്ധു...

Read More >>
അഞ്ചാം വാർഷികം ആഘോഷിച്ച് പത്തനംതിട്ടയുടെ സൈനികരുടെ കൂട്ടായ്മ തപസ്

Apr 14, 2025 12:24 PM

അഞ്ചാം വാർഷികം ആഘോഷിച്ച് പത്തനംതിട്ടയുടെ സൈനികരുടെ കൂട്ടായ്മ തപസ്

അഞ്ചാം വാർഷികം ആഘോഷിച്ച് പത്തനംതിട്ടയുടെ സൈനികരുടെ കൂട്ടായ്മ...

Read More >>
വ്യാ​ജ രേ​ഖ​ക​ള്‍ ച​മ​ച്ച് ബ​ന്ധു​വി​ന്റെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത പ്ര​തി പിടിയിൽ .

Apr 12, 2025 03:42 PM

വ്യാ​ജ രേ​ഖ​ക​ള്‍ ച​മ​ച്ച് ബ​ന്ധു​വി​ന്റെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത പ്ര​തി പിടിയിൽ .

വ്യാ​ജ രേ​ഖ​ക​ള്‍ ച​മ​ച്ച് ബ​ന്ധു​വി​ന്റെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത പ്ര​തി പിടിയിൽ...

Read More >>
തൂണുകൾ മാറ്റാതെ കെഎസ്ഇബി; ‘പോസ്റ്റായി’ അപ്രോച്ച് റോഡ്

Apr 11, 2025 04:30 PM

തൂണുകൾ മാറ്റാതെ കെഎസ്ഇബി; ‘പോസ്റ്റായി’ അപ്രോച്ച് റോഡ്

തൂണുകൾ മാറ്റാതെ കെഎസ്ഇബി; ‘പോസ്റ്റായി’ അപ്രോച്ച്...

Read More >>
Top Stories