അധികൃതർ അറിയുന്നുണ്ടോ ഈ ദുരിതം?; അശാസ്ത്രീയ നിർമാണം മൂലം വെള്ളക്കെട്ടിൽ വലഞ്ഞ് ജനങ്ങൾ ലക്ഷ​ങ്ങ​ൾ ചെല​വിട്ടിട്ടും കെ.എസ്.ആർ.ടി.സി ജങ്​ഷൻ വെള്ളക്കെട്ടിൽ

അധികൃതർ അറിയുന്നുണ്ടോ ഈ ദുരിതം?; അശാസ്ത്രീയ നിർമാണം മൂലം വെള്ളക്കെട്ടിൽ വലഞ്ഞ് ജനങ്ങൾ ലക്ഷ​ങ്ങ​ൾ ചെല​വിട്ടിട്ടും കെ.എസ്.ആർ.ടി.സി ജങ്​ഷൻ വെള്ളക്കെട്ടിൽ
Apr 30, 2025 01:18 PM | By Editor


അധികൃതർ അറിയുന്നുണ്ടോ ഈ ദുരിതം?; അശാസ്ത്രീയ നിർമാണം മൂലം വെള്ളക്കെട്ടിൽ വലഞ്ഞ് ജനങ്ങൾ

ലക്ഷ​ങ്ങ​ൾ ചെല​വിട്ടിട്ടും കെ.എസ്.ആർ.ടി.സി ജങ്​ഷൻ വെള്ളക്കെട്ടിൽ


അ​ടൂ​ർ: അ​ശാ​സ്ത്രീ​യ​ ഓ​ട നി​ർ​മാ​ണം മൂ​ലം കെ.​എ​സ്.ആ​ർ.ടി.സി ജങ്​ഷനി​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്. സ്റ്റാ​ൻഡി​ന് എ​തി​ർ​വ​ശ​ത്ത് പ​ത്ത​നം​തി​ട്ട, പ​ത്തനാപു​രം ഭാ​ഗ​ത്തേക്ക് ​ബ​സ് നി​ർ​ത്തുന്ന ​സ്വ​കാ​ര്യ ബ​സ് ബേ ​ഭാ​ഗ​ത്തും തോം​സ​ൺ ബേ​ക്കറി​ക്ക് മു​ൻ​വ​ശത്തുമാണ് വെള്ള​ക്കെ​ട്ട്. ഒ​ഴു​കി വ​രു​ന്ന വെ​ള്ളം ഓ​ട​യി​ലേ​ക്ക് പോകു​ന്ന​തി​നുള്ള ഓ​വ് പൈ​പ്പ് റോ​ഡി​ന്‍റെ ടാ​റിങ്​ ​ഭാ​ഗംകൊ​ണ്ട് അ​ട​യു​ക​യും ചി​ലയി​ട​ത്ത് ടാ​റിങ്ങിനെ​ക്കാ​ൾ ഉ​യ​ർത്തിവെച്ചി​രി​ക്കുന്ന​തു​മാ​ണ് ടൗ​ണിലെ ​വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം.


ഓ​ട ന​വീക​ര​ണ​ത്തി​നാ​യി പ​ല​പ്പോ​ഴാ​യി ലക്ഷ​ങ്ങ​ൾ ചെല​വാക്കി​യെ​ങ്കി​ലും വെള്ള​ക്കെ​ട്ടി​ന് ശാ​ശ്വത ​പ​രി​ഹാ​രം ഇന്നും അ​ക​ല​യാ​ണ്. ഈ ​ഭാ​ഗ​ത്താ​ണ് ആ​ൾ​ക്കാ​ർ റോ​ഡ് മു​റി​ച്ചു ക​ട​ക്കുന്ന​ത്. അ​തി​നാ​ൽ യാ​ത്ര​ക്കാ​ർ വെ​ള്ളക്കെ​ട്ടി​ലൂ​ടെ വേ​ണം റോ​ഡ് മു​റി​ച്ചു​ക​ടന്ന് ​ബ​സ് ബേ​യി​ലേക്ക് ​പോ​കാൻ. അ​ടു​ത്ത​മാ​സം മു​ത​ൽ മ​ഴ ക​ന​ക്കുമ്പോ​ൾ ഇ​വി​ട​മാകെ ​വെ​ള്ള​ക്കെ​ട്ടായി​രി​ക്കും. വെ​ള്ളക്കെ​ട്ട് പ​രി​ഹ​രിക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ത് കാ​ൽ​ന​ടക്കാ​ർ​ക്ക് പു​റ​മെ വ്യാ​പാ​രിക​ളെ​യും പ്ര​തികൂ​ല​മാ​യി ബാ​ധിക്കും. ​സെ​ൻ​ട്ര​ൽ ജങ്​ഷ​നി​ലും വെ​ള്ള​ക്കെ​ട്ടുണ്ട്.


അ​ടൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ വെള്ള​ക്കെ​ട്ട് യാ​ത്രക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. അ​ശാസ്ത്രീ​യ​മാ​യി യാർ​ഡ് കോ​ൺ​ക്രീറ്റ് ചെ​യ്ത​ത് മൂ​ല​വും ഡി​പ്പോ​യി​ൽ വെള്ള​ക്കെ​ട്ട് ഒ​ഴി​യുന്നി​ല്ല. സ്റ്റാ​ൻഡി​നുള്ളി​ലെ ഓ​ട​യി​ലെ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴുകി​പോ​കാ​ൻ സൗക​ര്യ​മി​ല്ലാ​ത്ത​തും പ്ര​ശ്നം രൂ​ക്ഷ​മാക്കി. ​യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്ത് നി​ൽക്കുന്ന ബ​ഹു​നില ​മ​ന്ദി​ര​ത്തി​ന് മുന്നി​ലും വെ​ള്ള​ക്കെട്ടാ​ണ്. ഇ​തുമൂ​ലം വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വേ​ണം യാ​ത്ര​ക്കാർ​ക്ക് ബ​സി​ൽ ക​യ റാ​നും ഇ​റ​ങ്ങാനും.​


ഈ വെ​ള്ളക്കെ​ട്ടി​ലൂ​ടെ ന​ടന്നെ​ങ്കി​ലേ ബ​സ് കാ​ത്തി​രി​ക്കു​ന്ന മ​ന്ദി​ര​ത്തി​ൽ പ്രവേ​ശി​ക്കാ​ൻ ക​ഴിയൂ.​ യാ​ർഡി​ന്‍റെ ഭാ​ഗത്ത് ​നി​ന്നു​മു​ള്ള പെ​യ്ത്ത് വെ​ള്ളം ഓ​ട​യി​ലൂ​ടെ ഒ​ഴുകി ​സ്റ്റാ​ൻഡി​ന് പു​റത്തേ​ക്ക് പോ​കുന്നി​ല്ല. യാർ​ഡി​ന്‍റെ പു​റ​ത്ത് ചെ​റു​ചാൽ ​മ​ണ്ണി​ട്ട് നി​ക​ത്തി യ​താ​ണ് വെ​ള്ളം ഒ​ഴു​കി മാ​റാ​ൻ ത ട​സ്സ​മാ​യ​തെ​ന്നും ത​ട​സ്സം നീ​ക്കാ​ൻ നി​ര​വ​ധി ത​വ​ണ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് ക​ത്ത് ന​ൽകി​യെ ങ്കി​ലും ന​ട​പ​ടി​യു ണ്ടാ​യി​ല്ലെ​ന്ന് കെ.എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ പ​റ​യുന്നു. ​ ഡി​പ്പോ​യു​ടെ തെ​ക്ക് ഭാ​ഗ​ത്ത്പ​ഴ​യ വ​ർ​ക്ക്ഷോപ്പി​ന് മു​ന്നി​ൽ ചെ​റു മ​ഴ പെ​യ്താ​ൽപോ​ലും വെ​ള്ളക്കെ​ട്ടാ​ണ്. പ​ഴ​യ ഗാരേജിന്‍റെ ഒ​രു വ​ശ​ത്തെ റാ​മ്പി​നുള​ളി​ൽ വെ​ള്ളം കെട്ടിക്കിട​ക്കു​ന്ന​തി​നാ ൽ ​വാ​ഹ​നം റാ​മ്പിൽ ​ക​യ​റ്റി​ പ​രിശോ​ധി​ക്കാ​നോ ബ ​സ് ക​ഴു​കു​ന്ന​തിനോ ​ക​ഴി​യു​ന്നി​ല്ല.


ksrtc

Related Stories
ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോർജ്

Jun 3, 2025 04:41 PM

ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോർജ്

ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ...

Read More >>
വാർഡ് കൗൺസിലറുടെ കൈത്താങ്ങ് പദ്ധതിയിലൂടെ പഠനോപകരണ വിതരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും

Jun 3, 2025 11:47 AM

വാർഡ് കൗൺസിലറുടെ കൈത്താങ്ങ് പദ്ധതിയിലൂടെ പഠനോപകരണ വിതരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും

വാർഡ് കൗൺസിലറുടെ കൈത്താങ്ങ് പദ്ധതിയിലൂടെ പഠനോപകരണ വിതരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
ബി എസ് എൻ എൽ പെൻഷൻകാരും ജീവനക്കാരും പ്രതിഷേധമാർച്ച് നടത്തി.

Jun 3, 2025 10:57 AM

ബി എസ് എൻ എൽ പെൻഷൻകാരും ജീവനക്കാരും പ്രതിഷേധമാർച്ച് നടത്തി.

ബി എസ് എൻ എൽ പെൻഷൻകാരും ജീവനക്കാരും പ്രതിഷേധമാർച്ച് നടത്തി....

Read More >>
മഴ പെയ്താൽ അബാൻ ജങ്​​ഷനിൽ യാത്ര ദുരിതപൂർണം

May 31, 2025 04:53 PM

മഴ പെയ്താൽ അബാൻ ജങ്​​ഷനിൽ യാത്ര ദുരിതപൂർണം

മഴ പെയ്താൽ അബാൻ ജങ്​​ഷനിൽ യാത്ര ദുരിതപൂർണം...

Read More >>
കല്ലേലിയിൽ കാട്ടാന വീടിന്‍റെ ഗേറ്റ് തകർത്തു

May 31, 2025 11:28 AM

കല്ലേലിയിൽ കാട്ടാന വീടിന്‍റെ ഗേറ്റ് തകർത്തു

കല്ലേലിയിൽ കാട്ടാന വീടിന്‍റെ ഗേറ്റ്...

Read More >>
കാലവർഷക്കെടുതിയിൽ വ്യാപകനാശം; ഏഴുമരണം; 13 മത്സ്യത്തൊഴിലാളികളെ കാണാതായി

May 31, 2025 10:27 AM

കാലവർഷക്കെടുതിയിൽ വ്യാപകനാശം; ഏഴുമരണം; 13 മത്സ്യത്തൊഴിലാളികളെ കാണാതായി

കാലവർഷക്കെടുതിയിൽ വ്യാപകനാശം; ഏഴുമരണം; 13 മത്സ്യത്തൊഴിലാളികളെ...

Read More >>
Top Stories