ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ അമേരിക്കൻ യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ അമേരിക്കൻ  യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം
May 8, 2025 05:15 PM | By Editor

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ അമേരിക്കൻ യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് അമേരിക്കയിലെ ലോക പ്രശസ്തമായ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനുള്ള അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍വകലാശാല പ്രഭാഷണത്തിന് മന്ത്രിയെ ക്ഷണിച്ചതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രത്തോട് യാത്രാ അനുമതി തേടിയിരുന്നു. എന്നാൽ മന്ത്രിയുടെ യുഎസ് യാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതി നിഷേധിച്ച് കൊണ്ടാണ് പ്രഭാഷണത്തിനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. മൂന്നാഴ്ച്ച മുമ്പാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പോകാനായി മന്ത്രി കേന്ദ്രത്തോട് അനുമതി തേടിയത്. എന്നാല്‍ മൂന്ന് ദിവസം മുമ്പാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആരോഗ്യ ഗവേഷണ സർകലാശാലയാണ് ജോണ്‍സ് ഹോപ്കിന്‍സ്. 1876ൽ സ്ഥാപിതമായ, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ജോൺസ് ഹോപ്കിൻസ് അമേരിക്കയിലെ ആദ്യത്തെ ഗവേഷണ സർവകലാശാലയാണ്.

veena george

Related Stories
 എസ്.എസ്എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

May 9, 2025 03:40 PM

എസ്.എസ്എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

എസ്.എസ്എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം...

Read More >>
സിവിൽ ഡിഫൻസ് മോക് ഡ്രിൽ കേരളത്തിലെ 14 ജില്ലകളിലും ബുധനാഴ്ച (മെയ് ഏഴ്) വൈകുന്നേരം നാലുമണിക്ക്

May 7, 2025 12:43 PM

സിവിൽ ഡിഫൻസ് മോക് ഡ്രിൽ കേരളത്തിലെ 14 ജില്ലകളിലും ബുധനാഴ്ച (മെയ് ഏഴ്) വൈകുന്നേരം നാലുമണിക്ക്

സിവിൽ ഡിഫൻസ് മോക് ഡ്രിൽ കേരളത്തിലെ 14 ജില്ലകളിലും ബുധനാഴ്ച (മെയ് ഏഴ്) വൈകുന്നേരം നാലുമണിക്ക്...

Read More >>
സ്വർണവില കുതിച്ചപ്പോൾ ‘പണികിട്ടി’ ജ്വല്ലറി ഉടമകൾ: അപ്രതീക്ഷിത വിലക്കയറ്റത്തിൽ ഉപഭോക്താക്കൾക്കും ഞെട്ടൽ

Apr 12, 2025 05:12 PM

സ്വർണവില കുതിച്ചപ്പോൾ ‘പണികിട്ടി’ ജ്വല്ലറി ഉടമകൾ: അപ്രതീക്ഷിത വിലക്കയറ്റത്തിൽ ഉപഭോക്താക്കൾക്കും ഞെട്ടൽ

സ്വർണവില കുതിച്ചപ്പോൾ ‘പണികിട്ടി’ ജ്വല്ലറി ഉടമകൾ: അപ്രതീക്ഷിത വിലക്കയറ്റത്തിൽ ഉപഭോക്താക്കൾക്കും...

Read More >>
 റെക്കോർഡ് വർധനയിൽ സ്വർണവില ; ഒറ്റയടിക്ക് കൂടിയത് 2160 രൂപ

Apr 10, 2025 10:46 AM

റെക്കോർഡ് വർധനയിൽ സ്വർണവില ; ഒറ്റയടിക്ക് കൂടിയത് 2160 രൂപ

റെക്കോർഡ് വർധനയിൽ സ്വർണവില ; ഒറ്റയടിക്ക് കൂടിയത് 2160...

Read More >>
 കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു ‌

Mar 21, 2025 10:33 AM

കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു ‌

ഓണ്‍ലൈന്‍ മീഡിയ കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് https://comindia.org/ പ്രകാശനം...

Read More >>
നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് മാര്‍ച്ച് 25 ന് പത്തനംതിട്ടയില്‍.  ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

Mar 19, 2025 11:10 AM

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് മാര്‍ച്ച് 25 ന് പത്തനംതിട്ടയില്‍. ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് മാര്‍ച്ച് 25 ന് പത്തനംതിട്ടയില്‍. ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ...

Read More >>
Top Stories