പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.

പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.
Jun 28, 2025 02:01 PM | By Editor

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ആഭിമുഖ്യത്തിൽ അൽ അബീർ മെഡിക്കൽ ഗ്രുപ്പുമായി ചേർന്ന് ഹംദാനിയ അൽ അബീർ എക്സ്പ്രസ്സ് ക്ലിനിക്കിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

അംഗങ്ങളും, കുടുംബാംഗങ്ങളും, പുറത്തുനിന്നുള്ളവരുമായി ധാരാളം പേർ മെഡിക്കൽ ക്യാമ്പിന് പേരുകൾ രജിസ്റ്റർ ചെയ്യുകയും ക്യാമ്പിൽ എത്തിച്ചേരുകയും ചെയ്തു. മികച്ച പ്രതികരണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മെഡിക്കൽ ക്യാമ്പ് ശ്രദ്ധിക്കപ്പെട്ടു.

പൂർണ്ണമായും സൗജന്യമായി സേവനങ്ങൾ ഉറപ്പു വരുത്തിയ മെഡിക്കൽ ക്യാമ്പിൽ ഇൻഷുറൻസ് ഇല്ലാത്തവരും, പരിമിതമായ ഇൻഷുറൻസ് സൗകര്യങ്ങൾ ഉള്ളവരുമായ ധാരാളം പേർക്ക് ക്യാമ്പ് പ്രയോജനപ്രഥമായതായി സംഘാടകർ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് എല്ലാം പിജെസ്-അൽ അബീർ മെഡിക്കൽ പ്രിവിലേജ്‌ കാർഡ് സൗജന്യമായി നൽകി. പിജെസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

പ്രിവില്ലേജ് കാർഡിന്റെ വിതരണം രക്ഷാധികാരി സന്തോഷ് ജി. നായർ നിർവഹിച്ചു. മെഡിക്കൽ സേവനങ്ങൾക്ക് ഡിസ്‌കൗണ്ട് ലഭിക്കുന്ന പ്രിവിലേജ് കാർഡ് ലഭിക്കാൻ ആഗ്രഹിക്കുന്നവർ പിജെസ് വെൽഫെയർ കൺവീനർ മനോജ് മാത്യുവുമായി (0564131736) ബന്ധപ്പെടേണ്ടതാണ്.

അൽ അബീർ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് സന്തോഷ് കുമാർ, സനോയ് എന്നിവർ ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകി.

മനോജ് മാത്യു സ്വാഗതം പറഞ്ഞു. മാത്യു തോമസ്, അനിൽ കുമാർ, എൻ ഐ ജോസഫ്, ജയൻ നായർ, എബി കെ. ചെറിയാൻ, വിലാസ് കുറുപ്പ്, ജോസഫ് വർഗ്ഗിസ്, അലി റാവുത്തർ, വർഗ്ഗിസ് ഡാനിയേൽ, ദിലീഫ് ഇസ്മായിൽ, നവാസ് ചിറ്റാർ, രഞ്ജിത്ത് മോഹൻ, മനു പ്രസാദ്, സുശീല ജോസഫ്, ബിജി സജി തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

/pathanamthitta

Related Stories
പത്തനംതിട്ട ജില്ലാ സംഗമം പി.ജെ.എസ് 'അമൃതോത്സവം-2026' 17-മത് വാർഷികം ആഘോഷിക്കുന്നു.

Feb 10, 2026 03:50 PM

പത്തനംതിട്ട ജില്ലാ സംഗമം പി.ജെ.എസ് 'അമൃതോത്സവം-2026' 17-മത് വാർഷികം ആഘോഷിക്കുന്നു.

പത്തനംതിട്ട ജില്ലാ സംഗമം പി.ജെ.എസ് 'അമൃതോത്സവം-2026' 17-മത് വാർഷികം...

Read More >>
ഒമാനില്‍ വാഹനങ്ങളുടെ ഓറഞ്ച് കാര്‍ഡ് ഫീസ് ഒരു റിയാലായി കുറച്ചു

Jan 2, 2026 01:34 PM

ഒമാനില്‍ വാഹനങ്ങളുടെ ഓറഞ്ച് കാര്‍ഡ് ഫീസ് ഒരു റിയാലായി കുറച്ചു

ഒമാനില്‍ വാഹനങ്ങളുടെ ഓറഞ്ച് കാര്‍ഡ് ഫീസ് ഒരു റിയാലായി...

Read More >>
യുഎഇയിലെ മുസ്‌ലിം പള്ളികളിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ

Jan 2, 2026 11:10 AM

യുഎഇയിലെ മുസ്‌ലിം പള്ളികളിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ

യുഎഇയിലെ മുസ്‌ലിം പള്ളികളിൽ പുതിയ സമയക്രമം...

Read More >>
സൗദിയിലും ഉണ്ട്  കന്നുപൂട്ടുന്ന സൗദി ഗ്രാമങ്ങൾ

Nov 28, 2025 01:42 PM

സൗദിയിലും ഉണ്ട് കന്നുപൂട്ടുന്ന സൗദി ഗ്രാമങ്ങൾ

സൗദിയിലും ഉണ്ട് കന്നുപൂട്ടുന്ന സൗദി...

Read More >>
സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടം മലയാളി യുവാവ് മരണപ്പെട്ടു.

Nov 26, 2025 02:44 PM

സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടം മലയാളി യുവാവ് മരണപ്പെട്ടു.

സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടം മലയാളി യുവാവ്...

Read More >>
 മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച  ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന് റിപ്പോർട്ട്.

Nov 17, 2025 11:28 AM

മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന് റിപ്പോർട്ട്.

മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന്...

Read More >>
Top Stories