പത്തനംതിട്ട : സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില. പവന് ഒറ്റയടിക്ക് 200 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 74,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇക്കഴിഞ്ഞ ദിവസമാണ് സ്വർണവില 74000 കടന്നത്. തുടർച്ചയായ നാലാം ദിനമാണ് സ്വർണവില വർധിക്കുന്നത്. വെള്ളിയാഴ്ചയും സ്വര്‍ണവില റെക്കോഡിലെത്തിയിരുന്നു. ഇന്നലെ പവന് പവന് 1560 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 75,000 രൂപയാകാൻ നാളുകൾ പിന്നിട്ടാൽ മതി എന്ന അവസ്ഥയിലാണ് സ്വർണവില കുതിക്കുന്നത്.
ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെയാണ് സ്വർണവില ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
gold rate