കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

 കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
Jun 14, 2025 11:06 AM | By Editor

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്ച തന്നെ ഓറഞ്ച് മുന്നറിയിപ്പും കാലാവസ്ഥ കേന്ദ്രം നൽകിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 05.30 മുതല്‍ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനിടെ, കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ ശനിയാഴ്ചയും ഞായറാഴ്ചയും പ്രവർത്തിക്കരുതെന്ന് അധികൃതർ ഉത്തരവിട്ടു.

കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.

Heavy Rain

Related Stories
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം

Dec 3, 2025 04:19 PM

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ...

Read More >>
വീട്ടുമുറ്റം ഉയർത്താനായി ഇറക്കിയ മണ്ണിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

Nov 26, 2025 04:36 PM

വീട്ടുമുറ്റം ഉയർത്താനായി ഇറക്കിയ മണ്ണിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

വീട്ടുമുറ്റം ഉയർത്താനായി ഇറക്കിയ മണ്ണിൽ മനുഷ്യന്റെ തലയോട്ടി...

Read More >>
വിദ്യാർത്ഥികളുമായി വിനോദയാത്ര ആർടിഒ യെ മുൻകൂട്ടി അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് .

Nov 17, 2025 11:49 AM

വിദ്യാർത്ഥികളുമായി വിനോദയാത്ര ആർടിഒ യെ മുൻകൂട്ടി അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് .

വിദ്യാർത്ഥികളുമായി വിനോദയാത്ര ആർടിഒ യെ മുൻകൂട്ടി അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്...

Read More >>
ബി.എൽ.ഒമാരായി അധ്യാപകർ; പഠന പ്രതിസന്ധിക്ക് പരിഹാരമായി 10,000 ത്തിലേറെ താത്കാലിക അധ്യാപകർ എത്തും, സർക്കാർ ഉത്തരവിറങ്ങി

Nov 7, 2025 11:59 AM

ബി.എൽ.ഒമാരായി അധ്യാപകർ; പഠന പ്രതിസന്ധിക്ക് പരിഹാരമായി 10,000 ത്തിലേറെ താത്കാലിക അധ്യാപകർ എത്തും, സർക്കാർ ഉത്തരവിറങ്ങി

ബി.എൽ.ഒമാരായി അധ്യാപകർ; പഠന പ്രതിസന്ധിക്ക് പരിഹാരമായി 10,000 ത്തിലേറെ താത്കാലിക അധ്യാപകർ എത്തും, സർക്കാർ...

Read More >>
അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

Nov 5, 2025 03:20 PM

അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...

Read More >>
Top Stories