സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾവെച്ച് ഗുണ്ടാ സംഘം

സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾവെച്ച് ഗുണ്ടാ സംഘം
May 13, 2025 11:19 AM | By Editor


സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾവെച്ച് ഗുണ്ടാ സംഘം


തിരുവല്ല: ബസ്സിന്റെ സമയക്രമത്തെ ചൊല്ലി യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഗുണ്ടാ സംഘത്തിന്‍റെ ഭീഷണി. തിരുവല്ല - മല്ലപ്പള്ളി റൂട്ടിലെ തിരുവമ്പാടി ബസ്സിലെ ഡ്രൈവർ മല്ലപ്പള്ളി ചെങ്ങരൂർ വടക്കേക്കര വീട്ടിൽ വിഷ്ണുവിന് നേരെയാണ് ഭീഷണി ഉണ്ടായത്.


വൈകിട്ട് നാലോടെ മല്ലപ്പള്ളി കടുവാക്കുഴി ജങ്ഷന് സമീപമായിരുന്നു സംഭവം. മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരുമായി തിരുവല്ലയിലേക്ക് വരികയായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ അടങ്ങുന്ന ബസ് തടഞ്ഞുനിർത്തുകയായിരുന്നു. അഞ്ചംഗ സംഘം ബസ്സിനുള്ളിൽ വടിവാളുമായി കയറി ഡ്രൈവറെ ഭീഷണിപ്പെടുത്തി.


യാത്രക്കാരിൽ ഒരാൾ സംഭവം ദൃശ്യം മൊബൈലിൽ പകർത്തി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


സംഭവത്തിൽ തിരുവല്ല - മലപ്പള്ളി റൂട്ടിലെ ജാനകി ബസിന്‍റെ ഡ്രൈവർ ശ്രീകുമാറിനും മറ്റു നാലുപേർക്കുമെതിരെ വിഷ്ണു കീഴ്വായ്പൂർ പൊലീസിലും തിരുവല്ല ഡി.വൈ.എസ്പിക്കും പരാതി നൽകി.

rowdy

Related Stories
മഴ പെയ്താൽ അബാൻ ജങ്​​ഷനിൽ യാത്ര ദുരിതപൂർണം

May 31, 2025 04:53 PM

മഴ പെയ്താൽ അബാൻ ജങ്​​ഷനിൽ യാത്ര ദുരിതപൂർണം

മഴ പെയ്താൽ അബാൻ ജങ്​​ഷനിൽ യാത്ര ദുരിതപൂർണം...

Read More >>
കല്ലേലിയിൽ കാട്ടാന വീടിന്‍റെ ഗേറ്റ് തകർത്തു

May 31, 2025 11:28 AM

കല്ലേലിയിൽ കാട്ടാന വീടിന്‍റെ ഗേറ്റ് തകർത്തു

കല്ലേലിയിൽ കാട്ടാന വീടിന്‍റെ ഗേറ്റ്...

Read More >>
കാലവർഷക്കെടുതിയിൽ വ്യാപകനാശം; ഏഴുമരണം; 13 മത്സ്യത്തൊഴിലാളികളെ കാണാതായി

May 31, 2025 10:27 AM

കാലവർഷക്കെടുതിയിൽ വ്യാപകനാശം; ഏഴുമരണം; 13 മത്സ്യത്തൊഴിലാളികളെ കാണാതായി

കാലവർഷക്കെടുതിയിൽ വ്യാപകനാശം; ഏഴുമരണം; 13 മത്സ്യത്തൊഴിലാളികളെ...

Read More >>
മൂഴിയാർ ഡാം തുറന്നു :ജനങ്ങൾ ജാഗ്രത തുടരണം

May 29, 2025 02:27 PM

മൂഴിയാർ ഡാം തുറന്നു :ജനങ്ങൾ ജാഗ്രത തുടരണം

മൂഴിയാർ ഡാം തുറന്നു :ജനങ്ങൾ ജാഗ്രത...

Read More >>
തകര്‍ന്ന് തരിപ്പണമായി കലഞ്ഞൂർ-പാടം റോഡ്

May 29, 2025 12:26 PM

തകര്‍ന്ന് തരിപ്പണമായി കലഞ്ഞൂർ-പാടം റോഡ്

തകര്‍ന്ന് തരിപ്പണമായി കലഞ്ഞൂർ-പാടം...

Read More >>
പത്തനംതിട്ട വീണ്ടും കോവിഡ്​ ഭീഷണിയിൽ ; ഇ​തു​വ​രെ 146 കേസ്

May 29, 2025 10:21 AM

പത്തനംതിട്ട വീണ്ടും കോവിഡ്​ ഭീഷണിയിൽ ; ഇ​തു​വ​രെ 146 കേസ്

പത്തനംതിട്ട വീണ്ടും കോവിഡ്​ ഭീഷണിയിൽ ; ഇ​തു​വ​രെ 146...

Read More >>
Top Stories