തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം വൈദ്യുത കേബിളിന് തീ പിടിച്ചു

തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം വൈദ്യുത കേബിളിന് തീ പിടിച്ചു
Jun 5, 2025 10:48 AM | By Editor

പന്തളം: തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം വൈദ്യുത കേബിളിന് തീ പിടിച്ചു. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു അപകടം. വൈദ്യുതി പോസ്റ്റിന്റെ മുകളിൽ നിന്നും ശക്തമായ പൊട്ടിത്തെറികേട്ട് സമീപത്തുള്ള വീട്ടുകാർ ഉണർന്ന് നോക്കുമ്പോൾ ലൈനിൽ തീ പിടിക്കുന്നതാണ് കണ്ടത്. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അപകട വിവരം കെ.എസ്.ഇ.ബിയെ അറിയിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്തു തീ കെടുത്തി. തീപിടിത്തത്തിൽ സമീപത്തെ വീടുകളിലേക്കുള്ള സർവീസ് വയർ ഒപ്ടിക്കൽ ഫൈബർ കേബിൾ എന്നിവയും കത്തി നശിച്ചു.

വൈദ്യുതി പോസ്റ്റിലൂടെ വലിച്ചിരിക്കുന്ന ഇൻസുലേറ്റഡ് ഹൈ ടെൻഷൻ കേബിളിൽ ഇൻസുലേറ്റഡ് അല്ലാത്ത ലൈനിൽ നിന്നും ഷോർട് ആയതാണ് അപകടത്തിന് കാരണം. അടൂർ അഗ്നിരക്ഷാസേന സീനിയർ റെസ്ക്യു ഓഫിസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ അനീഷ്, രാഹുൽ, സജാദ്, ശ്രീകുമാർ, സന്തോഷ്‌ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്

electrical cable caught fire near thumpamon

Related Stories
അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല സംഘടിപ്പിച്ചു

Apr 22, 2026 02:03 PM

അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല സംഘടിപ്പിച്ചു

അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല...

Read More >>
പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ

Apr 22, 2026 11:27 AM

പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ

പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ...

Read More >>
കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

Apr 21, 2026 09:58 PM

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ്...

Read More >>
കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

Apr 21, 2026 01:01 PM

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന...

Read More >>
വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

Apr 21, 2026 11:36 AM

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്...

Read More >>
ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

Apr 21, 2026 11:13 AM

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന്...

Read More >>
Top Stories