ട്രാഫിക് പോലീസുകാരനെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് തിരുവല്ല പോലീസ്

ട്രാഫിക് പോലീസുകാരനെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ  ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് തിരുവല്ല പോലീസ്
Jul 18, 2025 10:55 AM | By Editor

ട്രാഫിക് പോലീസുകാരനെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് തിരുവല്ല പോലീസ്

തിരുവല്ല : യൂണിഫോം ഇടാതെയും സിഗ്നല്‍ തെറ്റിച്ചും ടിപ്പര്‍ ഓടിച്ചതിന്റെ ചിത്രം പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഡ്രൈവറുടെ ഭീഷണിയും അസഭ്യവര്‍ഷവും. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് വൈറലായ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. നെടുമ്പ്രം അമിച്ചങ്കേരി വളക്കോട്ട് വീട്ടില്‍ കെ.ടി.രാജേഷിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് കേസ്. ട്രാഫിക് എസ് ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ കേസ് എടുക്കുകയായിരുന്നു. മുത്തൂര്‍ ജംഗ്ഷനില്‍ ഡ്യൂട്ടി ചെയ്ത ട്രാഫിക് യൂണിറ്റിലെ എസ് സി പി ഓ ബി ശ്രീജിത്തിനാണ് ടിപ്പര്‍ ഡ്രൈവറില്‍ നിന്നും ഭീഷണിയും അസഭ്യവര്‍ഷവുമുണ്ടായത്. കഴിഞ്ഞ 12 നും 14നും ഇതാവര്‍ത്തിച്ച ഡ്രൈവര്‍ പോലീസ് ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് വീഡിയോയില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

tipper driver

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories