മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ് ചികിത്സയിൽ

മദ്യ കുപ്പിയുടെ അടിയേറ്റ്​ യുവാവ് ചികിത്സയിൽ
Aug 7, 2025 12:52 PM | By Editor

അ​ഞ്ച​ൽ: മ​ദ്യ കു​പ്പി​യു​ടെ അ​ടി​യേ​റ്റ് ത​ല​പൊ​ട്ടു​ക​യും ഭാ​ഗി​ക​മാ​യി കേ​ഴ്വി ശ​ക്തി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ. ഏ​രൂ​ർ നെ​ട്ട​യം പാ​ലോ​ട്ടു​കോ​ണം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജ​ഗേ​ഷ് (25) നാ​ണ് പ​രി​ക്കേ​റ്റ​ത്. വി​ള​ക്കു​പാ​റ സ്വ​ദേ​ശി ലി​നു​വി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് ഏ​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ വി​ള​ക്കു​പാ​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യം സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്ന​ര​ക്കൊ​ല്ലം മു​മ്പ് ജ​ഗേ​ഷി​ന്‍റെ ജ്യേ​ഷ്ഠ​നും പ്ര​തി ലി​നു​വും ത​മ്മി​ൽ വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ ജ​ഗേ​ഷ് മ​ധ്യ​സ്ഥ​ത വ​ഹി​ച്ച് ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​ക​ൽ​ച്ച മാ​റ്റു​ന്ന​തി​ന് ശ്ര​മി​ച്ചി​രു​ന്നു. ടൈ​ൽ​സ് പ​ണി​ക്കാ​ര​നാ​യ ജ​ഗേ​ഷ് തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​നാ​യി വി​ള​ക്കു​പാ​റ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യി​ലി​രു​ന്ന മ​ദ്യ​കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, കൈ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ൽ ചെ​വി​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് അ​ടി​യേ​റ്റ്​ പൊ​ട്ടി​യ​ത്. പ​രി​ക്കേ​റ്റ ജ​ഗേ​ഷി​നെ ഉ​ട​ൻ​ത​ന്നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ നി​ന്നും വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്കാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ഇ​പ്പോ​ൾ ജ​ഗേ​ഷി​നെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി ലി​നു ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Anchal

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories