നായ്ക്കളുടെ താവളമായി മാറിയ റാന്നി മിനി സിവിൽ സ്റ്റേഷൻ; പരിഹാരം കാണാൻ കഴിയാതെ ഉഴലുകയാണ് താലൂക്ക് ഭരണകൂടവും പഞ്ചായത്തും.

നായ്ക്കളുടെ താവളമായി മാറിയ റാന്നി മിനി സിവിൽ സ്റ്റേഷൻ; പരിഹാരം കാണാൻ കഴിയാതെ ഉഴലുകയാണ് താലൂക്ക് ഭരണകൂടവും പഞ്ചായത്തും.
Aug 8, 2025 03:09 PM | By Editor

നായ്ക്കളുടെ താവളമായി മാറിയ റാന്നി മിനി സിവിൽ സ്റ്റേഷൻ; പരിഹാരം കാണാൻ കഴിയാതെ ഉഴലുകയാണ് താലൂക്ക് ഭരണകൂടവും പഞ്ചായത്തും.

റാന്നി ∙ ‘നായ്ക്കളുണ്ട് സൂക്ഷിക്കുക’ എന്ന ബോർഡുകൾ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിച്ചില്ലെങ്കിൽ‌ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ കടിയേറ്റു മടങ്ങേണ്ടിവരും. തെരുവു നായ്ക്കളുടെ എണ്ണം വളപ്പിൽ വർധിക്കുമ്പോഴും പരിഹാരം കാണാൻ കഴിയാതെ ഉഴലുകയാണ് താലൂക്ക് ഭരണകൂടവും പഞ്ചായത്തും.

മക്കപ്പുഴ പനവേലിക്കുഴി തടത്തിൽ ശാന്തമ്മയ്ക്കു (70) തെരുവു നായുടെ കടിയേറ്റതാണ് അവസാന സംഭവം. താലൂക്ക് സപ്ലൈ ഓഫിസിലെത്തിയതായിരുന്നു അവർ. ഓഫിസിലേക്കു കടക്കാൻ വരാന്തയിലൂടെ നടക്കുമ്പോഴാണ് അവിടെ കിടന്ന നായ ആക്രമിച്ചത്. അഡ്വക്കറ്റ്സ് ക്ലാർക്കിനു നേരെയും നായ്കൾ പാഞ്ഞടുത്തിന്നു. അവർ ഓടി രക്ഷപ്പെടുകയായിരുന്നു. യുവ അഭിഭാഷകയെ നായ ആക്രമിച്ചിട്ടു അധിക ദിവസമായിട്ടില്ല.

ഇരുപതോളം നായ്ക്കൾ സിവിൽ സ്റ്റേഷൻ വളപ്പിലുണ്ട്. ഒന്നും രണ്ടും ബ്ലോക്കുകളുടെ വരാന്തകളിലും കാർ പോർ‌ച്ചിലും വാഹന ഷെഡിലും വാഹനങ്ങൾക്ക് അടിയിലുമൊക്കെയാണ് അവ കിടക്കുന്നത്. ഉറക്കത്തിനു തടസ്സം നേരിടുമ്പോൾ അടുത്തു നിൽക്കുന്നവരെ തെരുവു നായ ആക്രമിക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങൾ‌ സുലഭമായി ലഭിക്കുന്നതു മൂലമാണ് അവ പരിസരത്തു തന്നെ തങ്ങുന്നത്.

ശാന്തമ്മയ്ക്കു നേരെ ആക്രമണം ഉണ്ടായ ശേഷം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശിന്റെ നേതൃത്വത്തിൽ അവയെ തുരത്താൻ ശ്രമം നടത്തിയെങ്കിലും വീണ്ടുമെല്ലാം തിരികെയെത്തി. ചുറ്റുമതിലും ഗേറ്റുമൊന്നും ഇല്ലാത്തതിനാൽ തുടരെ നായ്ക്കൾ വളപ്പിലെത്തുന്നുണ്ട്. അവധി ദിവസങ്ങളിൽ ഇവിടെയെത്തിയാൽ നായ്ക്കൾ വളഞ്ഞിട്ടാക്രമിക്കുന്ന സ്ഥിതിയാണ്.

stray dogs

Related Stories
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
Top Stories