ഓ​ണ​ത്തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി പ​ന്ത​ളം ന​ഗ​രം.

ഓ​ണ​ത്തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി പ​ന്ത​ളം ന​ഗ​രം.
Aug 27, 2025 12:09 PM | By Editor

ഓ​ണ​ത്തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി പ​ന്ത​ളം ന​ഗ​രം.

പ​ന്ത​ളം: ഓ​ണ​ത്തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി പ​ന്ത​ളം ന​ഗ​രം. ക​ഴി​​ഞ്ഞ ദി​​വ​സം മൂ​ന്നു കി​ലോ​മീ​റ്റ​ർ​വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ണ്ടു.ക​ഴി​​ഞ്ഞ ദി​​വ​സം കു​ര​മ്പാ​ല മു​ത​ൽ കു​ള​ന​ട മെ​ഡി​ക്ക​ൽ ട്ര​സ്റ്റാ​ശു​പ​ത്രി ജ​ങ്​​ഷ​ൻ വ​രെ​യാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ളു​ടെ നി​ര.

മെ​ഡി​ക്ക​ൽ മി​ഷ​ൻ, കോ​ള​ജ് ജ​ങ്​​ഷ​ൻ, കു​ള​ന​ട ടി.​ബി ജ​ങ്​​ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പോ​ലും ക​ട​ന്നു​പോ​കാ​നാ​കാ​ത്ത വി​ധം തി​​ര​ക്കി​​ല​മ​ർ​ന്നു. ഗ​താ​ഗ​ത ത​ട​സ്സം കൂ​ടി​​യ​പ്പോ​ൾ സി​ഗ്‌​ന​ൽ ലൈ​റ്റ് അ​ണ​ച്ചും സി​ഗ്‌​ന​ലി​ന് സ​മ​യ ദൈ​ർ​ഘ്യം കൂ​ട്ടി​യും കു​രു​ക്ക​ഴി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടു.

തി​ര​ക്ക്​ കു​റ​ക്കാ​ൻ പ​ല​ത​വ​ണ ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം ന​ട​പ്പി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​​ൽ​നി​ന്നി​റ​ക്കി വീ​ണ്ടും റോ​ഡി​​ൽ നി​റു​ത്തു​ന്ന​തും കു​രു​ക്കി​ന്​ ഇ​ട​യാ​ക്കു​ന്നു​ണ്ട്. എം.​സി റോ​ഡി​ലും പ​ന്ത​ളം-​മാ​വേ​ലി​ക്ക​ര റോ​ഡി​ലു​മു​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കി​ങും ഗ​താ​ഗ​ത​ത്തി​ന്​ ത​ട​സ്സ​മാ​ണ്.

ബൈപാ​സ്​ നി​ർ​മി​ക്കു​മെ​ന്ന്​ ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും അ​ഞ്ചു ​വ​ർ​ഷ​മാ​യി​ട്ടും പ​ണി ആ​രം​ഭി​ച്ചി​ട്ടി​ല്ല. പ​ദ്ധ​തി​ക്ക്​ 15 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. റോ​ഡി​ന്​ അ​ള​ന്നു തി​രി​ച്ചി​ട്ട ക​ല്ലു​ക​ൾ പ​ല​തും കാ​ണാ​താ​യി. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നാ​ണ് കി​ഫ്ബി ഏ​റ്റെ​ടു​ത്ത പ​ണി​യു​ടെ ഇ​പ്പോ​ഴ​ത്തെ ചു​മ​ത​ല. ഇ​വ​രും ക​ല്ലി​ട​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

traffic-block-in-pandalam

Related Stories
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
Top Stories