83,000 ത്തിന് തൊട്ടരികെ സ്വർണവില, ഉച്ചയ്ക്കുശേഷം വില വീണ്ടും വർദ്ധിച്ചു

83,000 ത്തിന് തൊട്ടരികെ സ്വർണവില, ഉച്ചയ്ക്കുശേഷം വില വീണ്ടും വർദ്ധിച്ചു
Sep 22, 2025 04:18 PM | By Editor

 പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. ഉച്ചയ്ക്ക് 360 രൂപയാണ് വർദ്ധിച്ചത്. രാവിലെ 320 രൂപ ഉയർന്നിരുന്നു. 83,000 ത്തിനടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82, 920 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും.

ഇന്ന മാത്രം 680 രൂപയാണ് പവന് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 3700 ഡോളറും കടന്ന് 3,718 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ 3694 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വർണ്ണവില. രൂപയുടെ വിനിമയ നിരക്ക് 85.17 ആയിരുന്നു. അതനുസരിച്ച് ​ഗ്രാമിന് 40 രൂപ കൂടി 10320 രൂപയും പവന് 320 രൂപ കൂടി 82,560 രൂപയിലും എത്തി. ഉച്ചയ്ക്കുശേഷം, രൂപയുടെ വിനിമയ നിരക്ക് 88.19 ആയപ്പോൾ വിലവർധന ഉണ്ടായതിനെ അടിസ്ഥാനത്തിൽ 45 രൂപ ഗ്രാമിനും പവന് 360 രൂപയും വർദ്ധിച്ചു.

അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

gold rate

Related Stories
കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

Apr 21, 2026 01:01 PM

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന...

Read More >>
വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

Apr 21, 2026 11:36 AM

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്...

Read More >>
ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

Apr 21, 2026 11:13 AM

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന്...

Read More >>
കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി

Apr 21, 2026 10:33 AM

കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി

കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ...

Read More >>
സെന്‍സസ് ജില്ലാതല പരിശീലനത്തിന് തുടക്കം

Apr 21, 2026 10:33 AM

സെന്‍സസ് ജില്ലാതല പരിശീലനത്തിന് തുടക്കം

സെന്‍സസ് ജില്ലാതല പരിശീലനത്തിന്...

Read More >>
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

Apr 20, 2026 05:07 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത...

Read More >>
Top Stories