കോന്നി പഞ്ചായത്ത് വെട്ടം പദ്ധതി: ഇരുട്ടിലായി പ്രദേശവാസികള്‍

കോന്നി പഞ്ചായത്ത്  വെട്ടം പദ്ധതി: ഇരുട്ടിലായി പ്രദേശവാസികള്‍
Sep 29, 2025 01:12 PM | By Editor

കോന്നി പഞ്ചായത്ത് 2020-21 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി തണ്ണിത്തോട് റോഡില്‍ കൊന്നപ്പാറ പള്ളി ജംഗ്ഷനില്‍ സ്ഥാപിച്ച എല്‍ ഇ ഡി മിനി ലൈറ്റ് വളരെക്കാലമായി പ്രവർത്തിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതി ഉന്നയിച്ചു . കൊന്നപ്പാറ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയുടെ സമീപമുളള എല്‍ ഇ ഡി മിനി ലൈറ്റ് രണ്ടര വര്‍ഷമായി പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഏഴ് അഞ്ച് വാര്‍ഡുകളിലെ പൊതു ജനത്തിന് ഉപകാരപ്പെടുവാന്‍ വേണ്ടി സ്ഥാപിച്ച ഈ പ്രസ്ഥാനം ഒന്ന് രണ്ടു വര്‍ഷം പ്രകാശം ചൊരിഞ്ഞു .ഒരു രാത്രിയില്‍ വെളിച്ചം കെട്ടു .അറ്റകുറ്റപ്പണികള്‍ ചെയ്തു വെളിച്ചം നല്‍കാം എന്ന് പറഞ്ഞവര്‍ പിന്നീട് ഇക്കാര്യം മറന്നു .എന്നാൽ അക്കാര്യം ഓര്‍ക്കണം എന്ന് പ്രദേശവാസികള്‍ പറയുന്നു . ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന ഇത്തരം വസ്തുക്കള്‍ പിന്നീട് കാഴ്ചവസ്തുക്കളായിമാറുന്ന പ്രതിഭാസം ആണ് നടന്നു വരുന്നത് .

ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിര്‍മ്മിച്ച്‌ വെച്ചത് ആണെങ്കില്‍ ഉടന്‍ തന്നെ അറ്റകുറ്റപ്പണികള്‍ നടത്തി വെളിച്ചം നല്‍കണം . കാലാഹരണപ്പെട്ട പദ്ധതി ആണെങ്കില്‍ അക്കാര്യം വാര്‍ഡിലെ ജനങ്ങളെ എങ്കിലും അറിയിച്ചാല്‍ ഉപകാരം ആണെന്ന് പൊതു ജനം പറയുന്നു .

കോന്നി പഞ്ചായത്ത് വെട്ടം പദ്ധതിയുടെ കൊന്നപ്പാറ പള്ളി ജംഗ്ഷനിലെ മാത്രം അവസ്ഥ ഇതാണ് .പഞ്ചായത്ത് മറ്റു സ്ഥലങ്ങളില്‍ നിര്‍മ്മിച്ച വെളിച്ചമേകുന്ന പദ്ധതികള്‍ ആ വാര്‍ഡിലെ ജനം നേരില്‍ കണ്ടറിഞ്ഞ് അഭിപ്രായം ഉന്നയിക്കുക. ജനങ്ങള്‍ക്ക് ഉപകാരം ഇല്ലാത്ത ഇത്തരം പദ്ധതികള്‍ മൂലം ലക്ഷകണക്കിന് രൂപയാണ് പൊതു ജന ഫണ്ടില്‍ നിന്നും നഷ്ടം.

KONNI

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories