അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Oct 2, 2025 03:00 PM | By Editor

അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

അടൂർ : നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പാർക്കിങ് ഒരുക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള വരകൾ വരയ്ക്കുന്ന നടപടികളാണ് ഇപ്പോൾ ആരംഭിച്ചത്. ആദ്യഘട്ടമായി അടൂർ പാർഥസാരഥി ക്ഷേത്രത്തിന് എതിർവശംമുതൽ ഇന്ദ്രപ്രസ്ഥ ഹോട്ടലിന്റെ പ്രധാന കവാടംവരെ ഇടതുവശത്താണ് വരയ്ക്കുന്നത്. ഇവിടെ നാലുചക്രവാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഫീസ് ഈടാക്കിയുള്ള പാർക്കിങ്ങാണ് അനുവദിക്കുന്നത്.

കെഎസ്ആർടിസി ജങ്ഷൻമുതൽ കാരുണ്യവരെ ഇടതുഭാഗം ഇരുചക്രവാഹന പാർക്കിങ് ഫീസോടുകൂടി അനുവദിക്കും. ഇവിടെയും വരകൾ വരയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച അടൂർ നഗരസഭാ ചെയർമാൻ കെ. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ട്രാഫിക്‌ എസ്ഐ ജി. സുരേഷ്‍കുമാർ, കെആർഎഫ്ബി അധികൃതർ സ്ഥലത്തെത്തി വരകൾ ഇടേണ്ട ഭാഗങ്ങൾ പരിശോധിച്ചു. കാലാവസ്ഥ അനുകൂലമായാൽ ചൊവ്വാഴ്ച തന്നെ വരകൾ ഇട്ട് തീർക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

രണ്ടാംഘട്ടമായി നഗരസഭാ ഓഫീസിന് എതിർവശംമുതൽ ആർഡിഒ ഓഫീസിന്‌ സമീപംവരെ ഇടതുവശം ഫീസോടുകൂടി പാർക്കിങ്. കോടതിയുടെയും ആർഡിഒ ഓഫീസിനും എതിർവശത്ത് ഫീസോടുകൂടി പാർക്കിങ്. കോടതിയുടെ എതിർവശം ഡിക്സൺ ലോഡ്ജിനുസമീപത്തെ റോഡിൽ ഇരുവശവും ഫീസോടുകൂടി പാർക്കിങ്. എം.എൻ. ഓഫ്സെറ്റിന് എതിർവശത്തും ഫീസോടുകൂടി പാർക്കിങ് അനുവദിക്കും.

അടൂരിൽ പാർഥസാരഥി ക്ഷേത്രത്തിന് എതിർവശത്തും മറ്റും കാറുകൾ അലക്ഷ്യമായിട്ടായിരുന്നു പാർക്ക് ചെയ്തിരുന്നത്. ഇതുസംബന്ധിച്ച് മാതൃഭൂമിയാണ് ‍ആദ്യമായി വാർത്ത നൽകുന്നത്. തുടർന്ന് ജൂലായ് മാസത്തിൽ ചേർന്ന ഗതാഗത ഉപദേശക ബോർഡ് യോഗത്തിലാണ് പാർക്കിങ് സംവിധാനം ഒരുക്കുന്നതിനെപ്പറ്റിയുള്ള തീരുമാനങ്ങൾ ഉണ്ടായത്.

പാർക്കിങ് ഫീസ് ഇങ്ങനെ

നാലു ചക്രവാഹനങ്ങൾക്ക്: 20 രൂപ

ഇരുചക്രവാഹനങ്ങൾ: 10 രൂപ

:നിശ്ചയിച്ചസമയത്തിന് മുകളിൽ പോയാൽ മണിക്കൂറിന് അഞ്ചുരൂപ അധികം ഈടാക്കും

parking fees

Related Stories
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
Top Stories