ഫി​റ്റ്​​ന​സ്​ ഇ​ല്ലാ​തെ 89 സ്​​കൂ​ൾ കെ​ട്ടി​ടം; മൂ​ന്നു സ്കൂ​ളു​ക​ൾ വാ​ട​ക​ കെ​ട്ടി​ട​ത്തി​ൽ

 ഫി​റ്റ്​​ന​സ്​ ഇ​ല്ലാ​തെ 89 സ്​​കൂ​ൾ കെ​ട്ടി​ടം; മൂ​ന്നു സ്കൂ​ളു​ക​ൾ വാ​ട​ക​ കെ​ട്ടി​ട​ത്തി​ൽ
Oct 6, 2025 12:30 PM | By Editor

പ​​ത്ത​​നം​​തി​​ട്ട: ജി​​ല്ല​​യി​​ലെ 89 സ്കൂ​ൾ കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്ക്​ ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല. കൊ​ല്ലം തേ​വ​ല​ക്ക​ര സ​ർ​ക്കാ​ർ സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു​ ചേ​ർ​ന്ന വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ലാ​ണ്​ ക​ണ്ടെ​ത്ത​ൽ.

നേ​​ര​​ത്തേ ​ത​​ന്നെ ഫി​​റ്റ്ന​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ല്ലാ​​തെ ഒ​​ഴി​​ച്ചി​​ട്ടി​​രു​​ന്ന​​തും പൊ​​ളി​​ച്ചു​​നീ​​ക്കാ​​ൻ അ​​നു​​മ​​തി ല​​ഭി​​ക്കാ​​ത്ത​​തു​​മാ​​യ കെ​​ട്ടി​​ട​​ങ്ങ​​ളും ഇ​​ക്കൂ​​ട്ട​​ത്തി​​ലു​​ണ്ട്. കെ​​ട്ടി​​ട​​ങ്ങ​​ൾ അ​​ധ്യ​​യ​​ന​​ത്തി​​നു യോ​​ജി​​ച്ച​​ത​​ല്ലെ​​ന്നു​ ക​ണ്ടെ​ത്തി​യ 89 സ്കൂ​​ളു​​ക​​ളി​​ൽ പ​​കു​​തി​​യോ​​ളം എ​​യ്ഡ​​ഡ് വി​​ദ്യാ​​ല​​യ​​ങ്ങ​ളാ​ണ്. അ​​ധ്യ​​യ​​ന വ​​ർ​​ഷാ​​രം​​ഭ​​ത്തി​​ൽ ഫി​​റ്റ്ന​​സ് ല​​ഭി​​ച്ച പ​​ല കെ​​ട്ടി​​ട​​ങ്ങ​​ൾ‌​​ക്കും തേ​​വ​​ല​​ക്ക​​ര അ​പ​ക​ട​ത്തി​നു​ പി​​ന്നാ​​ലെ ന​​ട​​ന്ന പ​​രി​​ശോ​​ധ​​യി​​ൽ സു​​ര​​ക്ഷ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നി​​ഷേ​​ധി​​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഇ​ത്​ പ​ല സ്കൂ​ളു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.


ര​ണ്ടാം പ​രി​ശോ​ധ​ന​യി​ൽ ആ​​റ​​ന്മു​​ള ഗ​​വ. എ​​ച്ച്.​എ​​സ്.​എ​​സി​​ലെ ഒ​​രു കെ​​ട്ടി​​ട​​ത്തി​​നു പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി നി​​ഷേ​​ധി​​ച്ചി​രു​ന്നു. ഹൈ​​സ്കൂ​​ൾ ക്ലാ​​സു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന കെ​​ട്ടി​​ട​​ത്തി​​ന്‍റെ മേ​​ൽ‌​​ക്കൂ​​ര​​യി​​ൽ​നി​​ന്ന്​ സീ​​ലി​ങ്​ അ​​ട​​ർ​​ന്നു വീ​​ഴു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് അ​​ട​​ച്ചി​​ട്ട​​ത്.


വി.​എ​​ച്ച്.​എ​​സ്.​എ​​സ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ ര​​ണ്ടു ക്ലാ​​സ് മു​​റി​​യും വി​​വി​​ധ ലാ​​ബു​​ക​​ളും ഈ ​​കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത്. ഇ​ത്​ അ​ട​ച്ച​തോ​ടെ സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​​ൽ ക്ലാ​​സ് മു​​റി​ പു​​നഃ​ക്ര​​മീ​​ക​​രി​​ച്ചെ​​ങ്കി​​ലും സ്ഥ​​ല​​പ​​രി​​മി​​തി​​യും ക്ലാ​​സു​​ക​​ൾ ത​​മ്മി​​ൽ വേ​​ർ​​തി​​രി​​വ്​ ഇ​​ല്ലാ​​ത്ത​​തും പ്ര​​ശ്ന​​മാ​​കു​​ന്നു​​ണ്ട്. സ​​മാ​​ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കെ​​ട്ടി​​ടാ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച സ്കൂ​​ളു​​ക​​ളി​​ലും ക്ലാ​​സ് മു​​റി​​ക​​ളു​​ടെ കു​​റ​​വ് പ​​ഠ​നാ​​ന്ത​​രീ​​ക്ഷ​​ത്തെ ബാ​​ധി​​ക്കു​ന്ന​താ​യി അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. ജി​​ല്ല​​യി​​ലെ മൂ​​ന്ന് എ​​ൽ.​പി സ്കൂ​​ളു​​ക​​ൾ വാ​​ട​​ക കെ​​ട്ടി​​ട​ത്തി​ലാ​ണെ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നു. പു​​തി​​യ​തു​ നി​​ർ​​മി​​ക്കാ​​നാ​യി ഈ ​സ്കൂ​ളു​ക​ളു​ടെ ശോ​​ച്യാ​​വ​​സ്ഥ​​യി​​ലാ​​യ​ കെ​ട്ടി​ട​ങ്ങ​ൾ പൊ​​ളി​​ച്ചു​​മാ​​റ്റു​ക​യാ​യി​രു​ന്നു. പു​​തി​​യ കെ​​ട്ടി​​ടം സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പ​​ണി പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​യി​രു​ന്നു വാ​​ട​​ക​ കെ​​ട്ടി​​ട​​ങ്ങ​​ളി​​ലേ​​ക്കു​ള്ള മാ​റ്റം. എ​​ന്നാ​​ൽ, പ​​ണി​ അ​​നി​​ശ്ചി​​ത​​മാ​​യി നീ​​ളു​​ക​യാ​ണ്.


പ്ലാ​​ങ്ക​​മ​​ൺ ഗ​​വ. എ​​ൽ.​​പി സ്കൂ​​ൾ, കോ​​ട്ടാ​​ങ്ങ​​ൽ ജി.​എ​​ൽ.​​പി.​എ​​സ്, ചാ​​ത്ത​​ങ്ക​​രി ഗ​​വ. ന്യൂ ​​എ​​ൽ.​പി.​​എ​​സ് എ​ന്നി​വ​യാ​ണ്​ വാ​​ട​​ക കെ​​ട്ടി​​ട​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. പു​​തി​​യ കെ​​ട്ടി​​ടം നി​​ർ​​മി​​ക്കു​​ന്ന​​തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​​ങ്ക​​മ​​ൺ ഗ​​വ. എ​​ൽ.​​പി സ്കൂ​​ളി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം തൊ​​ട്ട​​ടു​​ത്ത അ​​യി​​രൂ​​ർ ക​​ർ​​മേ​​ൽ അ​​ഗ​​തി മ​​ന്ദി​​ര​​ത്തി​​ലേ​​ക്കാ​​ണ് മാ​​റ്റി​​യ​​ത്. എ​ന്നാ​ൽ, മാ​​സ​​ങ്ങ​​ൾ ഏ​​റെ​യാ​യി​​ട്ടും സ്കൂ​​ൾ കെ​​ട്ടി​​ടം പ​​ണി തു​​ട​​ങ്ങാ​​നാ​​യി​​ട്ടി​​ല്ല. ഇ​​തോ​​ടെ മ​​ന്ദി​​ര​​ത്തി​​ന്‍റെ കെ​​ട്ടി​​ടം ഒ​​ഴി​​യാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

Pathanamthitta

Related Stories
വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

Apr 21, 2026 11:36 AM

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്...

Read More >>
ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

Apr 21, 2026 11:13 AM

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന്...

Read More >>
കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി

Apr 21, 2026 10:33 AM

കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി

കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ...

Read More >>
സെന്‍സസ് ജില്ലാതല പരിശീലനത്തിന് തുടക്കം

Apr 21, 2026 10:33 AM

സെന്‍സസ് ജില്ലാതല പരിശീലനത്തിന് തുടക്കം

സെന്‍സസ് ജില്ലാതല പരിശീലനത്തിന്...

Read More >>
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

Apr 20, 2026 05:07 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത...

Read More >>
തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും

Apr 20, 2026 03:38 PM

തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും

തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ്...

Read More >>
Top Stories