കോ​ന്നി​യു​ടെ പ്ര​ധാ​ന മ​ല​യോ​ര മേ​ഖ​ല​യി​ലേക്ക് പ​ല​യി​ട​ത്തേ​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സി​ല്ല; യാത്രക്ക്​ വലഞ്ഞ്​ മലയോരം

കോ​ന്നി​യു​ടെ പ്ര​ധാ​ന മ​ല​യോ​ര മേ​ഖ​ല​യി​ലേക്ക് പ​ല​യി​ട​ത്തേ​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സി​ല്ല; യാത്രക്ക്​ വലഞ്ഞ്​ മലയോരം
Oct 16, 2025 04:07 PM | By Editor

കോ​ന്നി​യു​ടെ പ്ര​ധാ​ന മ​ല​യോ​ര മേ​ഖ​ല​യി​ലേക്ക് പ​ല​യി​ട​ത്തേ​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സി​ല്ല; യാത്രക്ക്​ വലഞ്ഞ്​ മലയോരം

കോ​ന്നി: കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ഉ​ദ്​​ഘാ​ട​നം കാ​ത്തുകി​ട​ക്കു​മ്പോ​ഴും കോ​ന്നി​യു​ടെ പ്ര​ധാ​ന മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കും മു​മ്പ്​ മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന റൂ​ട്ടു​ക​ളി​ൽ പ​ല​യി​ട​ത്തേ​ക്കും സ​ർ​വി​സി​ല്ല. സ​ർ​വിസു​ക​ൾ പ​ല​തും വെ​ട്ടി​ക്കു​റ​ക്കു​ക​യും ചെ​യ്തു. കോ​ന്നി-​ത​ണ്ണി​ത്തോ​ട്-ക​രി​മാ​ൻ​തോ​ട് സ​ർ​വി​സാ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ അ​ട​ക്കം നി​ര​വ​ധി ബ​സ്​ ഓ​ടി​യി​രു​ന്ന റൂ​ട്ടി​ൽ ഇ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഇ​ല്ല.

ലോ​ക്ഡൗ​ൺ കാ​ല​ത്ത്​ താ​ൽക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​താ​ണ് ക​രി​മാ​ൻ​തോ​ട് സ​ർ​വീ​സ്. മ​റ്റ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടും ത​ണ്ണി​ത്തോ​ട്ടി​ലേ​ക്ക് മാ​ത്രം കെ.​എ​സ്.​ആ​ർ.​ടി.​സി എ​ത്തി​യി​ല്ല. ഈ ​റൂ​ട്ടു​ക​ൾ ഇ​പ്പോ​ൾ സ്വ​കാ​ര്യ ബ​സു​ക​ൾ കൈ​യ​ട​ക്കി. ഊ​ട്ടു​പാ​റ - കോ​ന്നി - പ​ത്ത​നം​തി​ട്ട ബ​സ് ആ​ണ് മ​റ്റൊ​ന്ന്. പു​ളി​ഞ്ചാ​ണി അ​ട​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് കോ​ന്നി​യി​ലേ​ക്ക് വ​രു​വാ​ൻ ഏ​റെ പ്ര​യോ​ജ​നം ചെ​യ്തി​രു​ന്ന ബ​സും ഇ​ന്നി​ല്ല. കോ​ന്നി​യു​ടെ പ്ര​ധാ​ന മ​ല​യോ​ര മേ​ഖ​ല​യി​ൽ ഒ​ന്നാ​യ അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ കൊ​ക്കാ​ത്തോ​ട്ടി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളും വെ​ട്ടി​ച്ചു​രു​ക്കി.

സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​ർ അ​ട​ക്കം താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന മാ​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഈ ​ബ​സു​ക​ൾ. ത​ണ്ണി​ത്തോ​ട്ടി​ലെ ത​ന്നെ മ​റ്റൊ​രു പ്ര​ദേ​ശ​മാ​യ മ​ണ്ണീ​റ​യി​ലും കെ.​എ​സ്.​ആ​ർ.​ടി.​സി മു​മ്പ്​ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. സ്വ​കാ​ര്യ ബ​സ് മാ​ത്ര​മാ​ണ് ഇ​തു​വ​ഴി​യു​ള്ള​ത്. വ​ന​പ്ര​ദേ​ശ​മാ​യ ഇ​വി​ടെ​നി​ന്ന്​ സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് ത​ണ്ണി​ത്തോ​ട്, എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്‌​കൂ​ളു​ക​ളി​ൽ വ​ന്നു​പോ​കു​ന്ന​ത്. മു​ണ്ടോ​ൻ​മൂ​ഴി പാ​ല​ത്തി​ന് സ​മീ​പം ബ​സ് ഇ​റ​ങ്ങു​ന്ന ഇ​വ​ർ കി​ലോ​മീ​റ്റ​റു​ക​ൾ വ​ന​ത്തി​ലൂ​ടി യാ​ത്ര ചെ​യ്തു വേ​ണം വീ​ടു​ക​ളി​ൽ എ​ത്താ​ൻ.

കോ​ന്നി​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണ് കോ​ന്നി -ച​ന്ദ​ന​പ്പ​ള്ളി -അ​ടൂ​ർ റോ​ഡ്. മി​ക​ച്ച റോ​ഡാ​യി​ട്ടും കെ.​എ​സ്.​ആ​ർ.​ടി.​സി. സ​ർ​വീ​സ്​ ഇ​ല്ല. നാ​മ​മാ​ത്ര​മാ​യ സ്വ​കാ​ര്യ ബ​സു​ക​ളാ​ണ്​ ഈ ​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. പൂ​ങ്കാ​വ്, വാ​ഴ​മു​ട്ടം, താ​ഴൂ​ർ ക​ട​വ്, വ​ള്ളി​ക്കോ​ട്, ച​ന്ദ​ന​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്ന ശേ​ഷ​മാ​ണ് ബ​സു​ക​ളോ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളോ കി​ട്ടു​ക.

passengers-distress-in-hilly-region

Related Stories
കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി

Apr 21, 2026 10:33 AM

കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി

കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ...

Read More >>
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

Apr 20, 2026 05:07 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത...

Read More >>
തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും

Apr 20, 2026 03:38 PM

തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും

തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ്...

Read More >>
 ലൈസൻസില്ലാതെ പ്രവർത്തനം;   കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി

Apr 20, 2026 11:41 AM

ലൈസൻസില്ലാതെ പ്രവർത്തനം; കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി

ലൈസൻസില്ലാതെ പ്രവർത്തനം; കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി...

Read More >>
വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ കണ്ടെത്തി.

Apr 20, 2026 09:04 AM

വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ കണ്ടെത്തി.

വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ...

Read More >>
സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

Apr 18, 2026 04:04 PM

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന...

Read More >>
Top Stories