Parumala news ; ജീവിതംകൊണ്ട് ഇന്നും പ്രകാശജ്യോതിസ്സായി മനുഷ്യഹൃദയങ്ങളില്‍ പരുമല തിരുമേനി നിലനില്‍ക്കുന്നു.

Parumala news ; ജീവിതംകൊണ്ട് ഇന്നും പ്രകാശജ്യോതിസ്സായി മനുഷ്യഹൃദയങ്ങളില്‍ പരുമല തിരുമേനി നിലനില്‍ക്കുന്നു.
Oct 28, 2025 06:42 PM | By Editor

പരുമല : മനുഷ്യവേദനകളില്‍ പങ്കുചേര്‍ന്ന് കാരുണ്യം സുവിശേഷമാക്കിയ ധിഷണാശാലിയായ വിശുദ്ധനാണ് പരുമല തിരുമേനിയെന്ന് രാജ്യാന്തര പരിശീലകനായ ബിനു കെ. സാം പറഞ്ഞു. അഴിപ്പുരയിലെ ഗ്രിഗോറിയന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതംകൊണ്ട് ഇന്നും പ്രകാശജ്യോതിസ്സായി മനുഷ്യഹൃദയങ്ങളില്‍ പരുമല തിരുമേനി നിലനില്‍ക്കുന്നു. വിശുദ്ധിയെ തൊട്ടറിഞ്ഞ ആത്മീയതയുടെ സൂര്യതേജസ്സാണ് പരുമല തിരുമേനിയെന്നും അദ്ദേഹം പറഞ്ഞു.

അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മനുഷ്യജീവിതത്തിന്റെ പ്രതിസന്ധികളില്‍ തീക്ഷ്ണമായ ആത്മീയദര്‍ശനം പകര്‍ന്ന വിശുദ്ധനാണ് പരുമല തിരുമേനിയെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനുമായി ബന്ധപ്പെട്ട ഉച്ചനീചത്വത്തിനെതിരെ ജനങ്ങളെ പരുമല തിരുമേനി ബോധവാന്മാരാക്കി എന്നും പറഞ്ഞു.

അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ.ഡോ.ഏബ്രഹാം കോശി കുന്നുംപുറത്ത്, ഫാ.ജെ.മാത്യുക്കുട്ടി, മത്തായി ടി. വര്‍ഗീസ്, മാത്യു ഉമ്മന്‍ അരികുപുറം, പി.എ. ജോസ് പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Photo caption ;

ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ രാജ്യാന്തര പരിശീലകന്‍ ബിനു കെ. സാം പ്രഭാഷണം നടത്തുന്നു. ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍,. പി.എ. ജോസ് പുത്തന്‍പുരയില്‍, മത്തായി ടി. വര്‍ഗീസ്, ഫാ.ജെ.മാത്യുക്കുട്ടി, റോണി വര്‍ഗീസ് ഏബ്രഹാം, മാത്യു ഉമ്മന്‍ അരികുപുറം, അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ സമീപം.

Parumala perunnal 2025

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories