സ്ത്രീയെ ഡിജിറ്റൽ അറസ്റ്റിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതർ പൊളിച്ചു

സ്ത്രീയെ ഡിജിറ്റൽ അറസ്റ്റിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതർ പൊളിച്ചു
Nov 6, 2025 11:54 AM | By Editor

സ്ത്രീയെ ഡിജിറ്റൽ അറസ്റ്റിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതർ പൊളിച്ചു

തിരുവല്ല : സ്ത്രീയെ ഡിജിറ്റൽ അറസ്റ്റിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതർ പൊളിച്ചു. മഞ്ഞാടി സ്വദേശിയായ എഴുപതുകാരിയുടെ 20 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ബാങ്ക് ഓഫ് ബറോഡയുടെ തിരുവല്ല ശാഖയിലെ ജീവനക്കാരുടെ ഇടപെടലാണ് തട്ടിപ്പിന് പൂട്ടിട്ടത്.

സ്ത്രീയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിക്കാനെത്തിയതിലാണ് ബാങ്ക് അധികൃതർക്ക് സംശയം തോന്നിയത്. കാലാവധി തീരുംമുമ്പ് പിൻവലിച്ചാൽ പലിശയടക്കമുളള ആനുകൂല്യം മുൻകൂർ നഷ്ടമാകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ബാങ്ക് ഉദ്യോഗസ്ഥൻ വിനോദ് ചന്ദ്രൻ വിശദീകരിച്ചിട്ടും സ്ത്രീ ഉറച്ചുനിന്നു. മക്കൾ നിർദേശിച്ചതാണെന്ന് പറയുകയും ചെയ്തു. മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും നിർദേശിച്ചു. നിക്ഷേപം പിൻവലിക്കൽ പൂർത്തീകരിച്ച് 21.5 ലക്ഷം രൂപ സ്ത്രീയുടെ എസ്ബി അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് പണം അയച്ചുനൽകാൻ ആർടിജിഎസ് നടപടികൾക്കായി നൽകിയ അക്കൗണ്ട് വിവരം കണ്ടപ്പോഴാണ് തട്ടിപ്പാണെന്ന് അധികൃതർക്ക് മനസിലായത്.

AMETHUS COMMODITIES PRIVATE LIMITED എന്ന വിലാസം ആണ് ഇതിലുണ്ടായിരുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദമായി ആരാഞ്ഞു. തട്ടിപ്പുകളെക്കുറിച്ച് ബോധ്യപ്പെടുത്തി. ഒടുവിൽ സ്ത്രീകാര്യങ്ങൾ തുറന്നുപറഞ്ഞു. മൂംബൈ ക്രൈം ഡിപ്പാർട്ടുമെന്റിൽനിന്ന് വാട്‌സാപ്പിൽ വിളിച്ചുവെന്നും തന്റെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് അറിയിച്ചതായും വെളിപ്പെടുത്തി. രണ്ടാംതീയതിയാണ് ആദ്യ വിളി എത്തിയത്. തുടർന്ന് നിരന്തരം വിളിച്ചു. അറസ്റ്റിലാണെന്നും അറിയിച്ചു. സ്വന്തം അക്കൗണ്ടിലെ 20 ലക്ഷം രൂപ ഉടൻ കൈമാറാൻ നിർദേശിച്ചു. ഭയന്ന് മക്കളോടുപോലും പറഞ്ഞില്ല.

ചൊവ്വാഴ്ചയാണ് തിരുവല്ല ബാങ്ക് ശാഖയിൽ എത്തിയത്. ബാങ്കിൽ ഇടപാടുകൾ നടക്കുമ്പോഴും ഇവരുടെ ഫോണിലേക്ക് തട്ടിപ്പ് സംഘം വിളിക്കുന്നുണ്ടായിരുന്നു. സ്ത്രീയുടെ വിദേശത്തുള്ള മകനെ ഉടൻ ബാങ്ക് അധികൃതർ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഇടപാട് മരവിപ്പിച്ചെന്ന് ചീഫ് മാനേജർ ഡെൽന ഡിക്‌സൺ പറഞ്ഞു. വിദേശത്ത് ജോലി ചെയ്തിരുന്ന സ്ത്രീ മഞ്ഞാടിയിലാണ് താമസം.

digital arrest

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories