കുഞ്ഞിനെയും കൊണ്ട് അച്ഛൻ ബസിനു മുൻപിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ പെട്ടെന്നു ബ്രേക്കിട്ട് നിർത്തിയതിനാൽ ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കുഞ്ഞിനെയും കൊണ്ട് അച്ഛൻ ബസിനു മുൻപിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ പെട്ടെന്നു ബ്രേക്കിട്ട് നിർത്തിയതിനാൽ ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
Nov 11, 2025 02:50 PM | By Editor

കുഞ്ഞിനെയും കൊണ്ട് അച്ഛൻ ബസിനു മുൻപിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ പെട്ടെന്നു ബ്രേക്കിട്ട് നിർത്തിയതിനാൽ ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

അടൂർ∙ നാലു വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് അച്ഛൻ സ്വകാര്യ ബസിനു മുൻപിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ പെട്ടെന്നു ബ്രേക്കിട്ട് നിർത്തിയതിനാൽ ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.30ന് അടൂർ പാർഥസാരഥി ജംക്‌ഷനു സമീപത്തു വച്ചാണ് ആദിക്കാട്ടുകുളങ്ങര സ്വദേശിയായ 45 വയസ്സുകാരൻ മകനെയും കൊണ്ടു ചാടിയത്. ഭാര്യയെ ഡോക്ടറെ കാണിക്കാൻ വേണ്ടിയാണു രാവിലെ മൂവരും അടൂർ ജനറൽ ആശുപത്രിയിൽ എത്തിയത്. മാസ്ക് വാങ്ങാൻ ആശുപത്രിക്കു പുറത്തുള്ള കടയിലേക്കു പോയ ഭാര്യയെ അവിടെ നോക്കിയെങ്കിലും കാണാത്തതിലുള്ള വിഷമത്തിൽ ബസിനു മുൻപിൽ ചാടിയെന്നാണ് ഇദ്ദേഹം പൊലീസിനോട് പറ‌ഞ്ഞത്.

ഇരുവരും ബസിന്റെ അടിയിൽപെട്ടെങ്കിലും ഡ്രൈവർ മാരൂർ ചാങ്കൂർ സ്വദേശി ഉണ്ണിക്കൃഷ്ണൻ പെട്ടെന്ന് ബ്രേക്കിട്ടു. അപ്പോൾ തന്നെ പിതാവ് ബസിനടിയിൽ നിന്നു മകനുമായി എഴുന്നേറ്റു വന്നു. മകനെ നെഞ്ചോടു ചേർത്തു വച്ച് ഓടിപ്പോകാൻ ശ്രമിച്ച ഇയാളെ ആൾക്കാരും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് ഡി.ശ്രീവത്സനും ചേർന്നു തടഞ്ഞു വച്ചു. വിവരമറിഞ്ഞ് എത്തിയ ട്രാഫിക് എസ്ഐ ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഈ സമയം ഇയാളെയും മകനെയും ഭാര്യ ആശുപത്രിയാകെ തിരക്കി നടക്കുകയായിരുന്നു. ഒടുവിൽ പൊലീസ് തന്നെ ഭാര്യയെ കണ്ടെത്തുകയും ചെയ്തു. ഇതിനു ശേഷം അച്ഛനെയും മകനെയും ഡോക്ടറെ കാണിച്ചു പരുക്കൊന്നുമില്ലെന്ന് ഉറപ്പാക്കി പൊലീസ് ഇവർ വന്ന ഓട്ടോറിക്ഷയിൽ കയറ്റി വിട്ടു.

/adoor-suicide-attempt

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories