അറുകാലിക്കൽ ചാങ്ങയിൽ ദേവീക്ഷേത്രത്തിനുസമീപം മാലിന്യംതള്ളുന്നത് പതിവാകുന്നു

അറുകാലിക്കൽ ചാങ്ങയിൽ ദേവീക്ഷേത്രത്തിനുസമീപം മാലിന്യംതള്ളുന്നത് പതിവാകുന്നു
Nov 12, 2025 02:59 PM | By Editor

അറുകാലിക്കൽ ചാങ്ങയിൽ ദേവീക്ഷേത്രത്തിനുസമീപം മാലിന്യംതള്ളുന്നത് പതിവാകുന്നു

പറക്കോട് : അറുകാലിക്കൽ ചാങ്ങയിൽ ദേവീക്ഷേത്രത്തിനുസമീപം മാലിന്യംതള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടെ വലിയ തോതിലുള്ള മാലിന്യമാണ് തള്ളുന്നത്. കറുത്ത വലിയ പ്ലാസ്റ്റിക് കവറിലും ചാക്കിലുമൊക്കെ കെട്ടിയാണ് മാലിന്യം തള്ളിയിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, കാലിയായ മദ്യക്കുപ്പികൾ, ഉപയോഗം കഴിഞ്ഞ സാനിട്ടറി നാപ്കിൻ, പ്ലാസ്റ്റിക് കവറുകൾ, ഇറച്ചിക്കോഴി അവശിഷ്ടങ്ങൾ, അഴുകിയ പച്ചക്കറികൾ, ഭക്ഷണമാലിന്യം എന്നിവയാണ് തള്ളുന്നത്. ഇതുകാരണം വലിയ ദുർഗന്ധമാണ് ഇവിടം മുഴുവനും. അറവുമാലിന്യവും ഹോട്ടൽ മാലിന്യവും തള്ളുന്നതിനാൽ തെരുവുനായ്‌ക്കളും പന്നികളും മാലിന്യം ഭക്ഷിക്കാനെത്തുന്നത് പതിവായിരിക്കുകയാണ്. പതിവായി മാലിന്യം കിടക്കുന്നതിനാൽ എപ്പോഴും തെരുവുനായ്‌ക്കൾ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. പുലർച്ചെ പത്രമിടാൻ പോകുന്ന സമയത്ത് ഇവിടെയുള്ള നായ്‌ക്കൾ വാഹനത്തിന് കുറുകെ ചാടുന്നതും പിറകെ ഓടുന്നതും പതിവായതായി പത്ര ഏജന്റുമാരും പറയുന്നു.

waste

Related Stories
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

Apr 20, 2026 05:07 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത...

Read More >>
തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും

Apr 20, 2026 03:38 PM

തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും

തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ്...

Read More >>
 ലൈസൻസില്ലാതെ പ്രവർത്തനം;   കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി

Apr 20, 2026 11:41 AM

ലൈസൻസില്ലാതെ പ്രവർത്തനം; കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി

ലൈസൻസില്ലാതെ പ്രവർത്തനം; കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി...

Read More >>
വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ കണ്ടെത്തി.

Apr 20, 2026 09:04 AM

വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ കണ്ടെത്തി.

വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ...

Read More >>
സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

Apr 18, 2026 04:04 PM

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന...

Read More >>
ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക്

Apr 18, 2026 03:40 PM

ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക്

ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക് ...

Read More >>
Top Stories