സ്വാമിഅയ്യപ്പന്റെ നാമത്തിൽ സെപ്റ്റംബർ 30-ന് പന്തളത്ത് പുതിയ നഗരസഭാ ബസ്‌സ്റ്റാൻഡ്‌ ഉദ്ഘാടനം ചെയ്‌തെങ്കിലും വാഹനം കയറണമെങ്കിൽ ഇനിയും കടമ്പകളേറെ.

സ്വാമിഅയ്യപ്പന്റെ നാമത്തിൽ സെപ്റ്റംബർ 30-ന് പന്തളത്ത് പുതിയ നഗരസഭാ ബസ്‌സ്റ്റാൻഡ്‌ ഉദ്ഘാടനം ചെയ്‌തെങ്കിലും വാഹനം കയറണമെങ്കിൽ ഇനിയും കടമ്പകളേറെ.
Nov 15, 2025 10:59 AM | By Editor

സ്വാമിഅയ്യപ്പന്റെ നാമത്തിൽ സെപ്റ്റംബർ 30-ന് പന്തളത്ത് പുതിയ നഗരസഭാ ബസ്‌സ്റ്റാൻഡ്‌ ഉദ്ഘാടനം ചെയ്‌തെങ്കിലും വാഹനം കയറണമെങ്കിൽ ഇനിയും കടമ്പകളേറെ.

പന്തളം : സ്വാമിഅയ്യപ്പന്റെ നാമത്തിൽ സെപ്റ്റംബർ 30-ന് പന്തളത്ത് പുതിയ നഗരസഭാ ബസ്‌സ്റ്റാൻഡ്‌ ഉദ്ഘാടനം ചെയ്‌തെങ്കിലും വാഹനം കയറണമെങ്കിൽ ഇനിയും കടമ്പകളേറെ.

മോട്ടോർവാഹന വകുപ്പിന്റെ അനുമതി ലഭിക്കണമെങ്കിൽ പണിപൂർത്തിയാക്കിയ റിപ്പോർട്ട് നഗരസഭ മോട്ടോർവാഹനവകുപ്പിന് നൽകേണ്ടതുണ്ട്. അനുമതി ലഭിക്കാതെയും പണി പൂർത്തിയാകാതെയും സ്റ്റാൻഡ്‌ ഉദ്ഘാടനം ചെയ്തതുതന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുന്നിൽകണ്ടുകൊണ്ടാണ്. കരാർ നൽകിയ കോൺക്രീറ്റുപണി നടന്നുവരുകയാണ്. മുട്ടാർ നീർച്ചാലിനോടുചേർന്ന് സംരക്ഷണഭിത്തി കെട്ടണമെന്ന് മോട്ടോർവാഹന വകുപ്പ് നിർദേശിച്ചിരുന്നു ഇതും നടപ്പായില്ല. 75 ലക്ഷം രൂപ ചെലവിലാണ് പുതിയ സ്റ്റാൻഡ്‌ പണിയുന്നത്.

പണി നീണ്ടുപോകുന്നതിനാൽ തിരഞ്ഞെടുപ്പിനുശേഷമേ സ്റ്റാൻഡ്‌ മാറ്റം ഉണ്ടാകാനിടയുള്ളൂ. എന്നാൽ, ശബരിമല മണ്ഡലകാലത്തിന് മുമ്പ് സ്റ്റാൻഡിന്റെ പണി പൂർത്തിയാക്കി തുറന്നുകൊടുത്തിരുന്നെങ്കിൽ പന്തളത്തെത്തുന്ന തീർഥാടകർക്ക് വലിയ അനുഗ്രഹമാകുമായിരുന്നു. ബസ്‌സ്റ്റാൻഡ്‌ പുതിയ സ്ഥലത്തേക്ക് മാറ്റിയശേഷമേ, പഴയ സ്റ്റാൻഡിന്റെ സ്ഥലത്ത് നഗരസഭാ കോംപ്ലക്‌സിന്റെ പണി നടത്താൻ കഴിയൂ.

ഇതിനുള്ള മണ്ണുപരിശോധന പൂർത്തിയായിരുന്നു. ഓഫീസ് കോംപ്ലക്‌സിന് ഫണ്ട് അനുവദിച്ചുകൊണ്ട് സർക്കാരിന്റെ ഉത്തരവും ലഭിച്ചിട്ടുണ്ട്. അഞ്ചുനിലയിലായി 10,275 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം പണിയുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

pandalam new private stand

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories