തിരഞ്ഞെടുപ്പുകാലമായാൽ സമ്മേളനങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് അടൂർ കെഎസ്ആർടിസി കോർണർ.

തിരഞ്ഞെടുപ്പുകാലമായാൽ സമ്മേളനങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് അടൂർ കെഎസ്ആർടിസി കോർണർ.
Nov 25, 2025 05:15 PM | By Editor

തിരഞ്ഞെടുപ്പുകാലമായാൽ സമ്മേളനങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് അടൂർ കെഎസ്ആർടിസി കോർണർ.

അടൂർ : തിരഞ്ഞെടുപ്പുകാലമായാൽ സമ്മേളനങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് അടൂർ കെഎസ്ആർടിസി കോർണർ. അത്രയേറെ വേദികളാണ് ഈ കോർണറിൽ ഒരോ തിരഞ്ഞെടുപ്പു കാലത്ത് പൊങ്ങുന്നത്. പണ്ടുകാലംമുതൽതിരഞ്ഞെടുപ്പ് എന്നു കേൾക്കുമ്പോൾതന്നെ അടൂരുകാർക്ക് പ്രസംഗമാണ് ഓർമ്മ വരുന്നത്. അത്ര വലിയ മൈതാനമൊന്നും അടൂരിൽ ഇല്ലെങ്കിലും അടൂർ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന്‌ സമീപത്തെ ബസ് ബേയിലെ ആ കോർണർ തിരഞ്ഞെടുപ്പു കാലത്ത് സജീവമാണ്. 45 വർഷത്തിലേറെയായി തിരഞ്ഞെടുപ്പുകാലത്ത് ഒരിഞ്ചുപോലും മാറാതെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രസംഗവേദി ഒരുക്കുന്നത് ഇവിടെയാണ്. കേരളത്തിലെ പല പേരുകേട്ട രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാർ ഇവിടെ വന്ന് തീപാറും പ്രസംഗം നടത്തിയിട്ടുണ്ട്. കെഎസ്ആർടിസി ബസ്‌സ്റ്റാൻഡും സ്വകാര്യ ബസുകൾ നിർത്തുന്ന സ്ഥലവും ഇവിടെ ആയതിനാൽ എപ്പോഴും ആളുകൾക്ക് വരാനും പോകാനും സാധിക്കും. ഇതാണ് രാഷ്ട്രീയ പാർട്ടികൾ ഈ സ്ഥലം ഏറ്റെടുക്കാൻ കാരണം. ചില സന്ദർഭങ്ങളിൽ മാത്രമാണ് സമീപത്തെ ഗാന്ധി സ്മൃതി മൈതാനത്തിൽ വേദി ഒരുക്കേണ്ടി വന്നിട്ടുള്ളത്. ഇന്ന് മൈതാനം നവീകരണത്തിന്റെ പാതയിലായതിനാൽ അവിടെ ഒന്നും നടക്കില്ല. രാഷ്ട്രീയ പാർട്ടികളുടെ കേരള യാത്രകളുടെ സ്വീകരണ യോഗവും സമാപനയോഗവുമൊക്കെ കെഎസ്ആർടിസി കോർണറിലാണ് നടത്തുന്നത്. ചാനലുകൾ തിരഞ്ഞെടുപ്പ് സംവാദങ്ങൾ നടത്തുന്നതും ഈ കോർണറിലാണ്.

adoor ksrtc corner

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories