പന്തളത്തെത്തുന്ന തീർഥാടകരുടെ വലിയ വാഹനങ്ങളുടെ പാർക്കിങ് പ്രശ്‌നമാകുന്നു

പന്തളത്തെത്തുന്ന തീർഥാടകരുടെ വലിയ വാഹനങ്ങളുടെ പാർക്കിങ് പ്രശ്‌നമാകുന്നു
Nov 29, 2025 11:05 AM | By Editor

പന്തളത്തെത്തുന്ന തീർഥാടകരുടെ വലിയ വാഹനങ്ങളുടെ പാർക്കിങ് പ്രശ്‌നമാകുന്നു

പന്തളം : പന്തളത്തെത്തുന്ന തീർഥാടകരുടെ വലിയവാഹനങ്ങൾ നിർത്തിയിടാൻ സ്ഥല സൗകര്യമില്ലാത്തത് പ്രശ്‌നമായതോടെ പന്തളം കൊട്ടാരം കൈപ്പുഴ കരയിൽ പാർക്കിങ്ങിനെടുത്ത സ്ഥലത്ത് വെള്ളവും വെളിച്ചവും സൗകര്യങ്ങളുമൊരുക്കാൻ റവന്യൂവകുപ്പ് മുന്നിട്ടിറങ്ങുന്നു. വില്ലേജോഫീസറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് കഴിഞ്ഞദിവസം നൽകിയിട്ടുണ്ട്. ഇതിനിടെ വാഹനങ്ങൾ ധാരാളം പാർക്കിങ്ങിനായി മൈതാനത്തേക്കെത്തിത്തുടങ്ങിയിട്ടുമുണ്ട്.

ശൗചാലയം, കുടിവെള്ളം, വെളിച്ചം, സമീപത്തായുള്ള കുളത്തിന് സമീപം സുരക്ഷാസംവിധാനം എന്നിവയാണ് ഇവിടെ ഒരുക്കേണ്ടത്. കൈപ്പുഴ കരയിലുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലമാണ് കൊട്ടാരം വാടകയ്ക്കെടുത്ത് സൗജന്യപാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടേതുൾപ്പെടെ വലിയ വാഹനങ്ങൾ നിർത്തിയിടുവാനുള്ള സൗകര്യമില്ലാത്ത സ്ഥലമാണ് പന്തളം. ഇതുകൊണ്ടുതന്നെ ധാരാളം തീർഥാടകർ ഇവിടെ ഇറങ്ങാതെ പോകുന്നുമുണ്ട്.

ഇതിന് പരിഹാരമെന്നനിലയിലാണ് ഇത്തവണ കൊട്ടാരം മുപ്പതോളം വാഹനം ഒരേസമയം നിർത്തിയിടാൻ കഴിയുന്ന തരത്തിലുള്ള മൈതാനം കൈപ്പുഴയിൽ കണ്ടെത്തിയത്. ഇവിടെനിന്നും തീർഥാടകർക്ക് കൈപ്പുഴ ക്ഷേത്രത്തിലും കൊട്ടാരത്തിലും പോകുവാനും തൂക്കുപാലം വഴി വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിച്ചേരുവാനും കഴിയും.

pandalam parking

Related Stories
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

Apr 20, 2026 05:07 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത...

Read More >>
തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും

Apr 20, 2026 03:38 PM

തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും

തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ്...

Read More >>
 ലൈസൻസില്ലാതെ പ്രവർത്തനം;   കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി

Apr 20, 2026 11:41 AM

ലൈസൻസില്ലാതെ പ്രവർത്തനം; കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി

ലൈസൻസില്ലാതെ പ്രവർത്തനം; കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി...

Read More >>
വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ കണ്ടെത്തി.

Apr 20, 2026 09:04 AM

വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ കണ്ടെത്തി.

വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ...

Read More >>
സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

Apr 18, 2026 04:04 PM

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന...

Read More >>
ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക്

Apr 18, 2026 03:40 PM

ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക്

ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക് ...

Read More >>
Top Stories