ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച
Dec 8, 2025 12:50 PM | By Editor

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. ജി​ല്ല​യി​ല്‍ 12 വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. രാ​വി​ലെ ഒ​മ്പ​തി​ന് വി​ത​ര​ണം ആ​രം​ഭി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ബ്ലോ​ക്ക്ത​ല​ത്തി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ അ​ത​ത് സ്ഥാ​പ​ന​ത​ല​ത്തി​ലു​മാ​ണ് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം, ചി​കി​ത്സ സ​ഹാ​യം, പോ​ളി​ങ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​നു​ള്ള വാ​ഹ​ന സൗ​ക​ര്യം എ​ന്നി​വ എ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ത​ര​ണ- സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ജി​ല്ല​യി​ൽ പോ​ളി​ങ്​ ഡ്യൂ​ട്ടി​ക്കാ​യി 1474 പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ര്‍മാ​ര്‍, 1474 ഫ​സ്റ്റ് പോ​ളി​ങ്​ ഓ​ഫി​സ​ര്‍മാ​ര്‍, 2948 പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്കും വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കും പോ​ളി​ങ്​ ടീ​മി​നെ എ​ത്തി​ക്കാ​ൻ വാ​ഹ​നം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​രോ വാ​ഹ​ന​ത്തി​ലും റൂ​ട്ട് ഓ​ഫി​സ​ര്‍മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പി​നാ​യി ഫ​സ്റ്റ് ലെ​വ​ല്‍ ചെ​ക്കി​ങ്​ പൂ​ര്‍ത്തീ​ക​രി​ച്ച 2210 ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റും 6250 ബാ​ല​റ്റ് യൂ​നി​റ്റും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

വോ​ട്ടു​യ​​ന്ത്ര​ത്തി​ല്‍ സ്ഥാ​നാ​ര്‍ഥി​യു​ടെ പേ​രും ചി​ഹ്ന​വും അ​ട​ങ്ങു​ന്ന ബാ​ല​റ്റ് പേ​പ്പ​ര്‍ സെ​റ്റ് ചെ​യ്​​തി​ട്ടു​മു​ണ്ട്. ജി​ല്ല​യി​ല്‍ 1225 പോ​ളി​ങ്​ സ്റ്റേ​ഷ​നു​ക​ളാ​ണ്​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 137ഉം ​എ​ട്ട് ബ്ലോ​ക്കു​ക​ളി​ലാ​യി 1088 പോ​ളി​ങ്​ സ്റ്റേ​ഷ​നു​ക​ളു​മാ​ണു​ള്ള​ത്. ഇ​തി​ൽ 17 ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​സ്റ്റി​ങ്ങും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

12-centers-for-distribution-of-polling-materials

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories