കോ​ഴ​ഞ്ചേ​രി ഏ​രി​യ സെ​ക്ര​ട്ട​റി ടി.​വി. സ്റ്റാ​ലിൻ കാലുവാരിയെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ കെ.സി. രാജഗോപാലൻ

കോ​ഴ​ഞ്ചേ​രി ഏ​രി​യ സെ​ക്ര​ട്ട​റി ടി.​വി. സ്റ്റാ​ലിൻ കാലുവാരിയെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ കെ.സി. രാജഗോപാലൻ
Dec 16, 2025 01:19 PM | By Editor

കോ​ഴ​ഞ്ചേ​രി ഏ​രി​യ സെ​ക്ര​ട്ട​റി ടി.​വി. സ്റ്റാ​ലിൻ കാലുവാരിയെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ കെ.സി. രാജഗോപാലൻ

പത്തനംതിട്ട: ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്കു​ പി​ന്നാ​ലെ പത്തനംതിട്ട സി.​പി.​എ​മ്മി​ലുണ്ടായ പൊ​ട്ടി​ത്തെ​റി പുതിയ തലത്തിലേക്ക്. കോ​ഴ​ഞ്ചേ​രി ഏ​രി​യ സെ​ക്ര​ട്ട​റി ടി.​വി. സ്റ്റാ​ലിൻ കാലുവാരിയെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ കെ.സി. രാജഗോപാലൻ സി.പി.എം നേതൃത്വത്തിന് പരാതി നൽകും. അതേസമയം, രാജഗോപാലന്‍റെ ആരോപണത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് താൽകാലിക വെടിനിർത്തൽ പ്രഖ്യാപിക്കാനാണ് പാർട്ടി നേതൃത്വത്തിന്‍റെ നീക്കം.

ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പിൽ കഷ്ടിച്ച് ജയിച്ചതിന് പിന്നാലെയാണ് ഏ​രി​യ സെ​ക്ര​ട്ട​റി ത​ന്നെ കാ​ലു​വാ​രി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി കെ.​സി. രാ​ജ​ഗോ​പാലൻ​​ രം​ഗ​ത്തെ​ത്തി​യ​ത്. മെ​ഴു​വേ​ലി ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ എ​ട്ടാം ​വാ​ർ​ഡി​ൽ ജ​ന​വി​ധി തേ​ടി​യ രാ​ജ​ഗോ​പാ​ല​ൻ 28 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ ക​ഷ്ടി​ച്ച്​ ജ​യി​ച്ച​ത്. എ​ന്നാ​ൽ, 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഭ​രി​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ ഭ​ര​ണം ന​ഷ്ട​മാ​യി. ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റാ​കാ​മെ​ന്ന രാ​ജ​ഗോ​പാ​ല​ന്‍റെ മോ​ഹ​വും അ​സ്ത​മി​ച്ചു.

സ്റ്റാ​ലി​ൻ കാ​ലു​വാ​രി​യ​ത് കൊ​ണ്ടാ​ണ് ത​ന്റെ ഭൂ​രി​പ​ക്ഷം 28ൽ ​ഒ​തു​ങ്ങി​യ​തെ​ന്നും പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സു​കാ​രു​ടെ സ​ഹാ​യം കൊ​ണ്ടാ​ണ് ജ​യി​ക്കാ​നാ​യ​തെ​ന്നും രാ​ജ​ഗോ​പാ​ല​ൻ തു​റ​ന്ന​ടി​ച്ചു. നേ​താ​വി​നെ സു​ഖി​പ്പി​ക്ക​ല്‍ എ​ന്ന​താ​ണ് ഇ​പ്പോ​ള്‍ പാ​ര്‍ട്ടി​യി​ലെ ശൈ​ലി. ഉ​ന്ന​ത​ നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ്​ ഇ​തെ​ല്ലാം ന​ട​ന്ന​തെന്നും രാജഗോപാൽ പ​റ​ഞ്ഞു.​

ഇത്തരത്തിലുള്ള സ്റ്റാലിൻമാർ സി.പി.എമ്മിൽ ഉണ്ടാകാൻ പാടില്ല. സ്റ്റാലിൻ പിടിപ്പുകെട്ടവനാണെന്നും തന്‍റെ ഷർട്ടിൽ പിടിച്ച് വി.എസ് ഗ്രൂപ്പിലൂടെയാണ് കയറി വന്നതെന്നും കെ.സി. രാജഗോപാലൻ പൊട്ടിത്തെറിച്ചു. അധികാരത്തിൽ ഇരുന്നപ്പോൾ പത്രവും മാസികയും വായിക്കില്ല. അധികാരത്തിലിരുന്ന മല്ലപ്പള്ളി പഞ്ചായത്തിൽ ഒറ്റ സീറ്റ് പോലും സി.പി.എമ്മിന് കിട്ടിയില്ലെന്നും രാജഗോപാലൻ ചൂണ്ടിക്കാട്ടി.

അതേസമയം, ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് ത​ന്റെ നി​ല​പാ​ട് പ​റ​യാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും കോ​ഴ​ഞ്ചേ​രി ഏ​രി​യ സെ​ക്ര​ട്ട​റി ടി.​വി. സ്റ്റാ​ലി​ൻ വ്യക്തമാക്കി. സം​ഘ​ട​നാ​ത​ത്ത്വം അ​റി​യാ​ത്ത ആ​ള​ല്ല കെ.​സി. രാ​ജ​ഗോ​പാ​ലൻ. ത​നി​ക്കെ​തി​രെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കാ​മാ​യി​രു​ന്നു. താ​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​ണെ​ന്നും ത​ന്റെ അ​ഭി​പ്രാ​യം പാ​ർ​ട്ടി ക​മ്മി​റ്റി​യി​ൽ പ​റ​യു​മെ​ന്നും സ്റ്റാ​ലി​ൻ പറഞ്ഞു.

മു​തി​ർ​ന്ന നേ​താ​വാ​യ രാ​ജ​ഗോ​പാ​ല​ൻ പ​ത്ത​നം​തി​ട്ട​യി​ൽ സി.​പി.​എ​മ്മി​ന്‍റെ മു​ഖ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​എ​സിന്‍റെ ചി​ത്രം​വെ​ച്ച പോ​സ്​​റ്റ​റു​മാ​യാ​ണ് അ​ദ്ദേ​ഹം​ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ കെ.സി. രാജഗോപാലന് 324 വോട്ടും കോൺഗ്രസ് സ്ഥാനാർഥി രാധാചന്ദ്രൻ 296 വോട്ടും ബി.ജെ.പിയുടെ അനൂപ് (ശിവാനി) 37 വോട്ടും നേടി. 14 വാർഡുള്ള മെഴുവേലി പഞ്ചായത്തിൽ യു.ഡി.എഫ് 9 സീറ്റിൽ വിജയിച്ചു. എൽ.ഡി.എഫ് 5 സീറ്റിൽ ഒതുങ്ങി.

/kc-rajagopal-will-file-a-complaint-against-the-area-secretary-to-the-cpm-leadership

Related Stories
അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല സംഘടിപ്പിച്ചു

Apr 22, 2026 02:03 PM

അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല സംഘടിപ്പിച്ചു

അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല...

Read More >>
പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ

Apr 22, 2026 11:27 AM

പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ

പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ...

Read More >>
കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

Apr 21, 2026 09:58 PM

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ്...

Read More >>
കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

Apr 21, 2026 01:01 PM

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന...

Read More >>
വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

Apr 21, 2026 11:36 AM

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്...

Read More >>
ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

Apr 21, 2026 11:13 AM

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന്...

Read More >>
Top Stories