മ​ണി​മ​ല​യാ​റ്റി​ലെ മ​ണ​ൽ പു​റ്റ് നീ​ക്കം ചെ​യ്യു​ന്ന​തി​ന്റെ മ​റ​വി​ൽ ന​ട​ക്കു​ന്ന​ത്​ മ​ണ​ൽ കൊ​ള്ള​യെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ

മ​ണി​മ​ല​യാ​റ്റി​ലെ മ​ണ​ൽ പു​റ്റ് നീ​ക്കം ചെ​യ്യു​ന്ന​തി​ന്റെ മ​റ​വി​ൽ ന​ട​ക്കു​ന്ന​ത്​ മ​ണ​ൽ കൊ​ള്ള​യെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ
Dec 19, 2025 12:33 PM | By Editor

മ​ണി​മ​ല​യാ​റ്റി​ലെ മ​ണ​ൽ പു​റ്റ് നീ​ക്കം ചെ​യ്യു​ന്ന​തി​ന്റെ മ​റ​വി​ൽ ന​ട​ക്കു​ന്ന​ത്​ മ​ണ​ൽ കൊ​ള്ള​യെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ

തി​രു​വ​ല്ല: മ​ണി​മ​ല​യാ​റ്റി​ലെ മ​ണ​ൽ പു​റ്റ് നീ​ക്കം ചെ​യ്യു​ന്ന​തി​ന്റെ മ​റ​വി​ൽ ന​ട​ക്കു​ന്ന​ത്​ മ​ണ​ൽ കൊ​ള്ള​യെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ. തി​രു​വ​ല്ല കു​റ്റൂ​ർ തോ​ണ്ട​റ പാ​ല​ത്തി​ന് സ​മീ​പം ന​ദി​യു​ടെ മ​ധ്യ​ത്തി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ദ്വീ​പി​ന്​ സ​മാ​ന​മാ​യ മ​ണ​ൽ പു​റ്റ് നീ​ക്കം ചെ​യ്യാ​ൻ ക​രാ​ർ എ​ടു​ത്ത ക​മ്പ​നി വ്യാ​പ​ക​മാ​യി മ​ണ​ലൂ​റ്റ് ന​ട​ത്തു​ന്നു​വെ​ന്നാ​ണ്​ ആ​രോ​പ​ണം.

ന​ദി​യി​ലെ നീ​രൊ​ഴു​ക്ക് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ മ​ണ​ൽ​പ്പു​റ്റി​നോ​ട് ചേ​ർ​ന്ന 580 മീ​റ്റ​ർ ഭാ​ഗ​ത്തെ 17,000 എം ​ക്യൂ​ബ് മ​ണ​ൽ നീ​ക്കം നീ​ക്കം ചെ​യ്യാ​ൻ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്​ ക​രാ​റും ന​ൽ​കി. എ​ന്നാ​ൽ, മ​ണ​ൽ​പ്പു​റ്റും സ​മീ​പ​ഭാ​ഗ​വും നീ​ക്കം ചെ​യ്യു​ന്ന​തി​ന്റെ മ​റ​വി​ൽ മ​ണ​ൽ പു​റ്റി​ന്റെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ഡ്ര​ഡ്ജ​റു​ക​ളും ജെ​റ്റ് പ​മ്പും ഉ​പ​യോ​ഗി​ച്ച് പി.​വി.​സി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച്​ മ​ണ​ൽ നീ​ക്കു​ന്ന​താ​യാ​ണ്​ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച്​ പ്ര​ദേ​ശ​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഭ​ര​ണ​ക​ക്ഷി​യി​ലെ ചി​ല നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ ക​രാ​റു​കാ​ര​നി​ൽ നി​ന്ന്​ വ​ൻ​തു​ക തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടാ​യി സ്വീ​ക​രി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ന​ദി​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ ത​ന്നെ ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​ന​ത്തി​ന് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

removal-of-sand-pit-in-manimalayar-locals-complain-of-sand-loot

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories