സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കം’; പുതിയ തൊ‍ഴിൽ കോഡുകളിൽ ആശങ്കയെന്ന് മുഖ്യമന്ത്രി

സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കം’; പുതിയ തൊ‍ഴിൽ കോഡുകളിൽ ആശങ്കയെന്ന് മുഖ്യമന്ത്രി
Dec 19, 2025 12:58 PM | By Editor

സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കം’; പുതിയ തൊ‍ഴിൽ കോഡുകളിൽ ആശങ്കയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് നിലവിലുള്ളതെന്നും ഇത് തരണം ചെയ്യാനാണ് ലേബർ കോൺക്ലേവ് സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ദേശീയ ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ പ്രത്യേക സാഹചര്യമാണ് ഇത്തരം ഒരു കോൺക്ലേവ് നടത്തുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ചത്.

സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കമാണിത്. ഇത് നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടും എന്ന ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലേബർ കോഡുകൾ തൊഴിൽ സുരക്ഷയിൽ പ്രതിലോമകരമായ സ്വാധീനം ചെലുത്തുന്നവയാണെന്ന് വിമർശനം ഉണ്ട്. നിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ തൊഴിൽ സുരക്ഷ എടുത്ത് കളയുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തൊഴിൽ സുരക്ഷ എന്നത് പഴങ്കഥയായിരിക്കുന്നു. സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കമാണ് ഉണ്ടായത്. തൊഴിൽ ചൂഷണത്തെ എതിർക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിയമപരമായ പണിമുടക്ക് അസാധ്യമാക്കി മാറ്റിയെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിൽ നിയമങ്ങൾ ലഘൂകരിക്കൽ എന്ന വ്യാജേന തൊഴിലാളികളുടെ നിയമ പരിരക്ഷ എടുത്തു കളയുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. യുക്തിഭദ്രവും ജനാധിപത്യ പരവുമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ജനാധിപത്യ കടമയാണ്. എന്നാൽ ജനാധിപത്യപരമായ ചർച്ചകൾ കൂടാതെയാണ് പാർലമെൻ്റിൽ ഇവ പാസാക്കിയത്. ഇത് കോർപ്പറേറ്റ് നിയന്ത്രിത ആസൂത്രിത നീക്കമാണ്. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ഇതിലൂടെ ഇല്ലാതാകും.

തൊഴിലാളികൾക്ക് പണി മുടക്കാനുള്ള അവകാശവും കോഡ് ഇല്ലാതാക്കുന്നു. എല്ലാ തരത്തിലും തൊഴിലാളി ദ്രോഹ നടപടിയാണിത്. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതൊരു പോരാട്ടമായി കാണണം. ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടിയുള്ളതല്ല, വരും തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

new-labour-codes-cm-pinarayi-vijayan-permanent-employment-concern-labour-conclave-

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories