തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ട നടപടികൾ പൂർത്തിയായപ്പോൾ പത്തനംതിട്ട ജില്ലയിൽ 1,01,356 പേർ പുറത്ത്

 തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ട നടപടികൾ പൂർത്തിയായപ്പോൾ  പത്തനംതിട്ട ജില്ലയിൽ 1,01,356 പേർ പുറത്ത്
Dec 20, 2025 01:44 PM | By Editor

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ട നടപടികൾ പൂർത്തിയായപ്പോൾ പത്തനംതിട്ട ജില്ലയിൽ 1,01,356 പേർ പുറത്ത്

പത്തനംതിട്ട: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ട നടപടികൾ പൂർത്തിയായപ്പോൾ നിലവിലുണ്ടായിരുന്ന വോട്ടർപട്ടികയിൽനിന്ന് ജില്ലയിൽ പുറത്തായത് 1,01,356 പേർ. എന്യുമറേഷൻ ഫോമും തിരിച്ചറിയൽ രേഖകളും ഹാജരാക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോഴുള്ള കണക്കാണിത്. വോട്ടർപട്ടികയിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 10,47,976 പേരാണുള്ളത്. ഇതിൽ 9,46,620 പേരുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്തു. ബാക്കിയുള്ളവരാണ് പുറത്തായത്. ഇതിൽ ബി.എൽ.ഒമാർക്ക് കണ്ടെത്താൻ കഴിയാത്തവരും മറ്റുസ്ഥലങ്ങളിൽ എൻറോൾ ചെയ്തവരും ജീവിച്ചിരിപ്പില്ലാത്തവരും ഉൾപ്പെടും.

ഇതിൽ 25,396 പേർ മരിച്ചതായാണ് വിവരം. 32,579 ആളുകളെ ബി.എൽ.ഒമാർക്ക് കണ്ടെത്താനായിട്ടില്ല. 35,317 പേർ സ്ഥിരമായി താമസം മാറിയതായി കണ്ടെത്തി. 3,918 പേർ നേരത്തെ എൻറോൾ ചെയ്തവരാണ്. മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ 4,146 പേരാണ്. ഇതുവരെ കണ്ടെത്താനാകാത്തവരുടെ പട്ടിക ബൂത്ത് അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (https://www.ceo.kerala.gov.in/asd-list). ഇത് വോട്ടർമാർക്ക് പരിശോധിച്ച് പുറത്തായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിയും.

എസ്.ഐ.ആർ വോട്ടർപട്ടികയുടെ കരട് ഈമാസം 23നാണ് പ്രസിദ്ധീകരിക്കുക. എന്യുമറേഷൻ ഫോറം ഒപ്പിട്ടുനൽകിയ മുഴുവൻപേരും കരട് പട്ടികയിൽ ഉണ്ടാകും. കരടുപട്ടികയിൽ ആക്ഷേപമുള്ളവർക്ക് അന്നുമുതൽ ജനുവരി 22 വരെ അറിയിക്കാനുള്ള അവസരമുണ്ട്. ജനുവരി 23 മുതൽ ഫെബ്രുവരി 14 വരെ വരണാധികാരികൾ ആക്ഷേപങ്ങളിലുള്ള ഹിയറിങ് നടത്തും. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

ഇനി പുതുതായി വോട്ടർപട്ടികയിൽ ചേരാനുള്ളവർ ഫോം ആറ് പൂരിപ്പിച്ചുനൽകണം. പ്രവാസികൾ ഫോം ആറ്-എ ആണ് പൂരിപ്പിച്ചുനൽകേണ്ടത്. പുതുതായി ചേരുന്നവരും പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളവരും ഫോം ആറ് പൂരിപ്പിച്ചുനൽകുന്നതിനൊപ്പം ആധാർ, വോട്ടേഴ്സ് ഐ.ഡി, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഹാജരാക്കണം.

sir-101356-people-out-of-pathanamthitta-district-

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories