പത്തനംതിട്ടയിലെ പൊലീസ് അതിക്രമം: അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി

പത്തനംതിട്ടയിലെ പൊലീസ് അതിക്രമം: അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി
Jan 2, 2026 02:43 PM | By Editor

പത്തനംതിട്ടയിലെ പൊലീസ് അതിക്രമം: അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി

 പത്തനംതിട്ട  :  പത്തനംതിട്ടയില്‍ ന്യൂ ഇയർ ആഘോഷത്തിനിടെ ഡി.ജെ കലാകാരന്റെ ലാപ്ടോപ്പ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്

ഡി ജി പി റവാഡ ചന്ദ്രശേഖര്‍. എന്താണ് നടന്നതെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പുതുവത്സര പരിപാടികൾ നടന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പൊലീസ് ശ്രമിച്ചിട്ടുള്ളത്. എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഉദ്യോഗസ്ഥൻ്റെ തെറ്റായ പ്രവൃത്തി മതി അത് തലക്കെട്ടാവാൻ. സാമൂഹ്യ പ്രവർത്തകരെന്ന പോലെ പൊലീസ് സമൂഹത്തിൽ ഇടപെടണം. പ്രവർത്തനങ്ങളിൽ സുതാര്യതയും വ്യക്തതയും ഉണ്ടാകണം. പൊലീസിനെ കാര്യക്ഷമമായി വിന്യസിക്കും. എണ്ണം മാത്രമല്ല നോക്കേണ്ടത്. ഉള്ളവരെ ഫലപ്രദമായി എങ്ങനെ വിന്യസിക്കാം എന്നതാണ് കാര്യം. ശബരിമല ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. സ്റ്റേജിലേക്ക് കയറി പൊലീസുകാരൻ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം

ഡി ജി പി നല്‍കിയത്.

pathanamthitta-police-attack-case-dgp-orders-probe-cm-directs-action

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories