131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് നടന്നു

131-ാമത്   മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് നടന്നു
Jan 6, 2026 11:06 AM | By Editor

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് നടന്നു

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും 22-ാം മാര്‍ത്തോമ്മയുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെകട്ടറി റവ. എബി കെ. ജോഷ്വാ കണ്‍വന്‍ഷന്റെ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മന്‍, വികാരി ജനറല്‍ വെരി. റവ.മാത്യു ജോണ്‍, സുവിശേഷ പ്രസംഗ സംഘം ലേഖക സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗ്ഗീസ്, ട്രഷറര്‍ ഡോ. എബി തോമസ് വാരിക്കാട്, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ റവ. റൊണാള്‍ഡ് രാജു, റവ.ജോജി ജേക്കബ്, സാം ചെമ്പകത്തിൽ, റ്റിജു എം. ജോര്‍ജ്ജ്, പി.പി. അച്ചന്‍ കുഞ്ഞ്, ഗീത മാത്യു, മാത്യു ജോണ്‍, സുബി പള്ളിക്കല്‍, സാം ജേക്കബ്, മനോജ് മലയില്‍, ജോണ്‍സന്‍ എബ്രഹാം, ഡോ.ഷാജി എസ്, എസ്. ബിനോജ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്റ്റെല്ല തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റ്റി.കെ. രാമചന്ദ്രന്‍ നായര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ്, വൈസ് പ്രസിഡന്റ് അജി അലക്‌സ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം ടിം ടൈറ്റസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ജോമോന്‍ പുതുപ്പറമ്പില്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ എന്നിവരും, ജനപ്രതിനിധികളായ ജിബി തോമസ്, മൃദുലാ റോയി, എം.എന്‍. ബാലകൃഷ്ണന്‍, തോമസ് ഏബ്രഹാം, മാരാമണ്‍ ഇടവക വികാരി റവ. ജിജി തോമസ്, കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. ഏബ്രഹാം തോമസ് എന്നിവരും കോഴഞ്ചേരി, മാരാമണ്‍ പ്രദേശങ്ങളിലെയും മറ്റു ഇടവകകളിലെയും വൈദികരുടെ നേതൃത്വത്തില്‍ വലിയ ഒരു വിശ്വാസ സമൂഹവും കാല്‍നാട്ട് സംഗമത്തില്‍ പങ്കെടുത്തു.

മാരാമണ്‍ കണ്‍വന്‍ഷന്‍ 2026 ഫെബ്രുവരി 08 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ മാരാമണ്‍ മണല്‍ പുറത്ത് നടക്കും. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിര്‍മ്മാണം പമ്പാ നദിയുടെ തീരത്തെ മണല്‍പ്പരപ്പില്‍ ഫെബ്രുവരി 4-ാം തീയതി ബുധനാഴ്ച പൂര്‍ത്തീകരിക്കും. പമ്പാ നദിക്ക് കുറുകെ പ്രത്യേകം തയ്യാറാക്കുന്ന നടപ്പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. കണ്‍വന്‍ഷന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

maramon convention

Related Stories
ക്രൈസ്തവർക്കെതിരായ അക്രമം അവസാനിപ്പിക്കണം: നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ്

Jan 6, 2026 08:57 PM

ക്രൈസ്തവർക്കെതിരായ അക്രമം അവസാനിപ്പിക്കണം: നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ്

ക്രൈസ്തവർക്കെതിരായ അക്രമം അവസാനിപ്പിക്കണം: നിലയ്ക്കൽ എക്യുമെനിക്കൽ...

Read More >>
കുമ്പഴ തോട്ടത്തിൽ വേട്ട സംഘങ്ങൾ നാട്ടുകാരിൽ ചിലരുടെ പിന്തുണയോടെ വിലസുന്നു

Jan 6, 2026 01:39 PM

കുമ്പഴ തോട്ടത്തിൽ വേട്ട സംഘങ്ങൾ നാട്ടുകാരിൽ ചിലരുടെ പിന്തുണയോടെ വിലസുന്നു

കുമ്പഴ തോട്ടത്തിൽ വേട്ട സംഘങ്ങൾ നാട്ടുകാരിൽ ചിലരുടെ പിന്തുണയോടെ...

Read More >>
ഏഴംകുളം പ്ലാന്റേഷൻ മുക്ക് തുരുത്തിമഠത്തിൽ ബിനു.കെ.തോമസിന്റെ വീട് ഇനി അനാഥർക്ക് ആശ്രയ കേന്ദ്രമാകും

Jan 6, 2026 12:37 PM

ഏഴംകുളം പ്ലാന്റേഷൻ മുക്ക് തുരുത്തിമഠത്തിൽ ബിനു.കെ.തോമസിന്റെ വീട് ഇനി അനാഥർക്ക് ആശ്രയ കേന്ദ്രമാകും

ഏഴംകുളം പ്ലാന്റേഷൻ മുക്ക് തുരുത്തിമഠത്തിൽ ബിനു.കെ.തോമസിന്റെ വീട് ഇനി അനാഥർക്ക് ആശ്രയ...

Read More >>
 നിയന്ത്രണം വിട്ട്  കെഎസ്ആർടിസി ബസ് അടൂരിൽ പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി; പൊലീസുകാർക്കും പ്രതികൾക്കും യാത്രക്കാരിക്കും പരുക്ക്

Jan 6, 2026 12:04 PM

നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് അടൂരിൽ പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി; പൊലീസുകാർക്കും പ്രതികൾക്കും യാത്രക്കാരിക്കും പരുക്ക്

നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് അടൂരിൽ പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി; പൊലീസുകാർക്കും പ്രതികൾക്കും യാത്രക്കാരിക്കും...

Read More >>
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Jan 6, 2026 10:52 AM

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി...

Read More >>
16കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച​ശേ​ഷം ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

Jan 5, 2026 12:24 PM

16കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച​ശേ​ഷം ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

16കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച​ശേ​ഷം ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വ്...

Read More >>
Top Stories