ഏഴംകുളം പ്ലാന്റേഷൻ മുക്ക് തുരുത്തിമഠത്തിൽ ബിനു.കെ.തോമസിന്റെ വീട് ഇനി അനാഥർക്ക് ആശ്രയ കേന്ദ്രമാകും
അടൂർ ∙ ഏഴംകുളം പ്ലാന്റേഷൻ മുക്ക് തുരുത്തിമഠത്തിൽ ബിനു.കെ.തോമസിന്റെ വീട് ഇനി അനാഥർക്ക് ആശ്രയ കേന്ദ്രമാകും. അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിനാണ് വീടും സ്ഥലവും ദാനമായി നൽകുന്നത്. 2008 ൽ വിദേശത്ത് ജോലി നേടിയ ബിനു പത്തനാപുരം എലിക്കാട്ടൂരിൽ 70 സെന്റ് സ്ഥലവും ഇരുനില വീടും വാങ്ങുകയും ചെയ്തു.
സൈനികനായിരുന്നു പിതാവ് തോമസ്. നഴ്സായിരുന്നു മാതാവ് ഏലിക്കുട്ടി. തുടർന്ന് സഹോദരങ്ങളും വിദേശത്ത് സ്ഥിര താമസമായി. വീടും സ്ഥലവും അനാഥ മന്ദിരം അധികൃതർക്ക് കൈമാറാനുള്ള തീരുമാനത്തെ ഭാര്യ ലിഞ്ചു, മക്കളായ ജുവാൻ, ജസ്‌ലി എന്നിവരും പിന്തുണച്ചു.
വീടിന്റെയും സ്ഥലത്തിന്റെയും രേഖാ കൈമാറ്റവും താക്കോൽ ദാനവും ഇന്ന് പത്തനാപുരം എലിക്കാട്ടൂരിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ സാന്നിധ്യത്തിൽ നടക്കുമെന്ന് ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു.
adoor-house-donation



