കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ തൂ*ങ്ങി*മ*രി*ച്ച നിലയിൽ കണ്ടെത്തി
കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റൽ മുറിയിലാണ് വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരാൾ പ്ലസ് ടു വിദ്യാർത്ഥിനിയും, മറ്റൊരാൾ SSLC വിദ്യാർത്ഥിനിയുമാണ്. ഇരുവരെയും ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളാണ് മരിച്ച വിദ്യർത്ഥിനികൾ.
ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ ഹോസ്റ്റലിലാണ് സംഭവം. രാവിലെ പ്രാക്ടീസിനായി വരാത്തതിനെത്തുടർന്ന് വാർഡനും സഹപാഠികളും ചേർന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് വിദ്യർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാരണങ്ങളൊന്നും ഇതുവരെ വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണറും കളക്ടറുമുൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസിൻ്റെ അന്വേഷണം നടക്കുകാണ്. ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ
two-sports-students-death-at-kollam-sai-hostel-room-investigation-going-on
