എസ് ഐ ടിക്ക് മുന്നിൽ ഹാജരായി എസ് ജയശ്രീ; ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലെത്തി മുരാരി ബാബു
ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് എസ് ജയശ്രീ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. 2019 ൽ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്നു എസ് ജയശ്രീ. ദേവസ്വം ബോർഡ് തീരുമാനം ജയശ്രീ തിരുത്തിയതായി എസ് ഐ ടി കണ്ടെത്തിയിരുന്നു. സുപ്രീംകോടതി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജയശ്രീ എസ്ഐടിക്ക് മുന്നിൽ ഹാജരായത്. അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി എസ് ജയശ്രീക്ക് നിർദേശം നൽകിയിരുന്നു.
അതിനിടെ കേസിൽ, ബി മുരാരി ബാബു ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. രണ്ട് കേസുകളില്‍ ജാമ്യം തേടിയാണ് അപേക്ഷ നൽകിയത്.
ജാമ്യാപേക്ഷ ഉടന്‍ ഹൈക്കോടതി പരിഗണിക്കും.
അതേസമയം ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതി ഗോവർധനിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണത്തിൻറെ ശാസ്ത്രീയ പരിശോധന ഫലം ഇന്നു വരും. പരിശോധന ഫലം അനുകൂലമായാൽ , സ്വർണ്ണം വീണ്ടെടുക്കൽ തുടങ്ങിയ അന്വേഷണ നടപടികൾക്ക് നിർണായക വഴിത്തിരിവാകും എന്നാണ് എസ് ഐ ടി പ്രതീക്ഷ.
sabarimala-gold-theft-s-jayashree-appears-before-sit-murari-babu-seeks-bail-again

