സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു ;ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലയിൽ ഉള്ളവരും സൂക്ഷിക്കുക

സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു ;ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്  എന്നീ ജില്ലയിൽ ഉള്ളവരും സൂക്ഷിക്കുക
Feb 10, 2026 01:30 PM | By Editor

സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു ;ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്.

കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലയിൽ ഉള്ളവരും സൂക്ഷിക്കുക

തിരുവനന്തപുരം∙ സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. യുവി ഇൻഡക്സ് 07 ആണ് ഇടുക്കിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ 6 ആണ് യുവി ഇൻഡക്സ്. യുവി ഇൻഡക്സ് 6–7 വരെ മഞ്ഞ അലർട്ടിൽ ഉൾപ്പെടുന്നതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പ്രധാന നിർദേശങ്ങൾ‌

∙ പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.

∙ പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

∙ പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

∙ യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.

kerala-uv-index-warning-yellow-alert

Related Stories
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി. ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.

Feb 10, 2026 12:50 PM

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി. ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി. ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി...

Read More >>
ഹൃദയാഘാതത്തെ തുടർന്ന്  സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു.

Feb 3, 2026 12:57 PM

ഹൃദയാഘാതത്തെ തുടർന്ന് സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു....

Read More >>
കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക സംഘം.

Feb 3, 2026 11:18 AM

കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക സംഘം.

കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക സംഘം....

Read More >>
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്ന് സംശയം;  ജനുവരി 31 ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷം

Feb 2, 2026 12:38 PM

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്ന് സംശയം; ജനുവരി 31 ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷം

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്ന് സംശയം; ജനുവരി 31 ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍...

Read More >>
കേന്ദ്ര ബജറ്റ് നാളെ; തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപനമുണ്ടായേക്കും

Jan 31, 2026 12:22 PM

കേന്ദ്ര ബജറ്റ് നാളെ; തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപനമുണ്ടായേക്കും

കേന്ദ്ര ബജറ്റ് നാളെ; തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക്...

Read More >>
സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ; കേസെടുത്ത് പൊലീസ്

Jan 31, 2026 11:04 AM

സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ; കേസെടുത്ത് പൊലീസ്

സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ; കേസെടുത്ത്...

Read More >>
Top Stories